Local Body Poll

ഇത് ഒരുമയുടെ തെരഞ്ഞെടുപ്പ് കാലം; വോട്ടെടുപ്പ് ദിനത്തിൽ ഒന്നിക്കാൻ കാത്ത് ചൂരൽമല നിവാസികൾ

ദുരന്തം പലസ്ഥലങ്ങളിലേക്ക് ചിന്നി ചിതറിച്ച വോട്ടർമാർ വോട്ടെടുപ്പ് ദിവസത്തിനായി കാത്തിരിക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

വയനാട്:ചൂരൽ മലയിലേയും മുണ്ടക്കൈയിലെയും വോട്ടർമാർക്ക് ഇത് ഒരു ഒരുമയുടെ കൂടി തെരഞ്ഞെടുപ്പുകാലമാണ്. ദുരന്തം പലസ്ഥലങ്ങളിലേക്ക് ചിന്നി ചിതറിച്ച വോട്ടർമാർ വോട്ടെടുപ്പ് ദിവസത്തിനായി കാത്തിരിക്കുകയാണ്.ഈ തെരഞ്ഞെടുപ്പ് ദിവസമാണ് ഇവരിൽ പലരും വീണ്ടും ഒന്നിക്കുക. പലരും എവിടെയാണ് താമസിക്കുന്നത് എന്ന് പോലും പലർക്കും അറിയില്ല. തെരഞ്ഞെടുപ്പ്, അല്ലെങ്കിൽ എന്തെങ്കിലും പരിപാടി ഉണ്ടായാൽ മാത്രമേ എല്ലാവരും ഒന്നിച്ച് കാണുകയുള്ളൂ എന്ന് ദുരന്തഭൂമിയിൽ ഉള്ളവർ അഭിപ്രായപ്പെടുന്നു.

SCROLL FOR NEXT