കണ്ണൂർ: ആന്തൂർ നഗരസഭയിലെ ആറാം വാർഡിലെ സിപിഐഎം സ്ഥാനാർഥിയെ മാറ്റി. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നാണ് സിപിഐഎം സ്ഥാനാർഥി ജബ്ബാർ ഇബ്രാഹിമിനെ മാറ്റിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജബ്ബാർ വോട്ട് ചെയ്തിരുന്നു. പ്രചാരണം തുടങ്ങിയ ശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് മനസിലായത്.
പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങുന്നതിൽ വീഴ്ച പറ്റിയെന്ന് ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങണമെന്ന നിർദേശം പാലിച്ചില്ല. നിശ്ചയിച്ച സ്ഥാനാർഥിയെ മാറ്റേണ്ടി വന്നത് ഇതിനാലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.