Local Body Poll

വെറും 'ശ്രീലേഖ' മതി! ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതല്‍ ബോര്‍ഡുകളിലെല്ലാം ആര്‍. ശ്രീലേഖ ഐപിഎസ് എന്നായിരുന്നു രേഖപ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്ക്ക് തിരിച്ചടി. പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ നിന്ന് ഐപിഎസ് ഉപയോഗിച്ചത് മാറ്റാനും നിര്‍ദേശം.

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സമയം മുതല്‍ ബോര്‍ഡുകളിലെല്ലാം ആര്‍. ശ്രീലേഖ ഐപിഎസ് എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇതിനെതിതരെയാണ് ജില്ലാ കളക്ടര്‍ മുഖേന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കമ്മീഷന്റെ നിര്‍ദേശത്തിന് പിന്നാലെ നോട്ടസീകളിലും ചില തെരഞ്ഞെടുപ്പ് ബോര്‍ഡുകളിലും ഐപിഎസ് എന്ന് ചേര്‍ത്തത് നീക്കം ചെയ്തിട്ടുണ്ട്. ചില ബോര്‍ഡുകളില്‍ ഐപിഎസിന് താഴെയായി റിട്ടയഡ് എന്ന് ചേര്‍ത്തിരിക്കുന്നതും കാണാം. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടിഎസ് രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് രശ്മി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

SCROLL FOR NEXT