Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടം പൂർണം, ഏറ്റവും കൂടുതൽ പോളിങ് എറണാകുളത്ത്; കുറവ് പത്തനംതിട്ടയിൽ

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്

ന്യൂസ് ഡെസ്ക്

മോക് പോൾ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക് പോൾ ആരംഭിച്ചു.

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഇന്ന് വിധിയെഴുതും 

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലയിലെ വോട്ടർമാർ ഇന്ന് വിധി എഴുതും. 1,199 തദ്ദേശ സ്ഥാപനങ്ങളിൽ 595 സ്ഥാപനങ്ങളിലേക്കാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

595 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിധിയെഴുത്ത് 

ഒന്നാംഘട്ടത്തിൽ 595 തദ്ദശേസ്ഥാപനങ്ങളിലേക്കുള്ള വിധിയെഴുത്ത് നടക്കും. മൂന്ന് കോർപ്പറേഷനുകളിലും 39 നഗരസഭകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം കുറിക്കുമെന്ന് പൂർണ വിശ്വാസം: കെ.എസ്. ശബരീനാഥൻ 

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രം കുറിക്കുമെന്ന് തിരുവനന്തപുരത്തെ സ്ഥാനാർഥിയായ കെ.എസ്. ശബരീനാഥൻ. കോർപ്പറേഷനിൽ 51 സീറ്റ് നേടിക്കൊണ്ട് യുഡിഎഫ് അധികാരത്തിൽ വരുമെന്നും ശബരിനാഥൻ പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള പ്രസ്ഥാനം യുഡിഎഫും ഇന്ത്യൻ നാഷണൽ കോൺഗ്രസുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ്. ശബരീനാഥൻ

കൊല്ലത്ത് വോട്ടിങ് മെഷീൻ മാറി 

കൊല്ലം പത്തനാപുരം ബ്ലോക്ക് ഡിവിഷനിൽ വോട്ടിംഗ് മെഷീൻ മാറി. പട്ടാഴി പാണിത്തറ ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷൻ്റെ മെഷീൻ ആണ് എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ബ്ലോക്ക് ഡിവിഷൻ്റെ വോട്ടിംഗ് മെഷീനാണ് എത്തിയത്. വോട്ടിംഗ് മെഷീൻ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി.

വോട്ടെടുപ്പ് ആരംഭിച്ചു

പിറവത്ത് യുഡിഎഫ് സ്ഥാനാർഥി മരിച്ചു

പിറവം പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി മരിച്ചു. സി. എസ്. ബാബു ആണ് മരിച്ചത്. മരണത്തെ തുടർന്ന് പത്താം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

വി.ഡി. സതീശൻ വോട്ട് രേഖപ്പെടുത്തി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വോട്ട് രേഖപ്പെടുത്തി. കേസരി വാർഡിലെ ഒന്നാം പോളിങ് സ്റ്റേഷനിലേക്കാണ് പ്രതിപക്ഷ നേതാവ് എത്തിയത്. യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് സതീശൻ പറഞ്ഞു.

തിലകമണിയും തിരുവനന്തപുരം: സുരേഷ് ഗോപി 

തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ ബിജെപി പിടിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം തിലകമണിയും എന്നാണ് സുരേഷ് ഗോപി ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും. വിശ്വാസികളുടെ കരുത്ത് വോട്ടിങ്ങിലേക്ക് വരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

50 ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് വിജയിക്കും: എൻ. കെ. പ്രേമചന്ദ്രൻ

2025 ൽ 50 ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങളിൽ യു ഡി എഫ് വിജയിക്കുമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി. മുൻകാലങ്ങളിൽ കാണാത്ത ഐക്യo യുഡിഎഫിന് ഉള്ളിൽ ഉണ്ട്. വിമത ശല്യമില്ല. വമ്പിച്ച മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും കൊല്ലം കോർപ്പറേഷൻ യുഡിഎഫ് ഭരിക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ചട്ടവിരുദ്ധ നടപടിയുമായി ആർ. ശ്രീലേഖ

തിരുവനന്തപുരത്ത് ചട്ടവിരുദ്ധ നടപടിയുമായി ബിജെപി സ്ഥാനാർഥി ആർ. ശ്രീരേഖ. കോർപ്പറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന പ്രീപോൾ സർവേ ഫലം ശ്രീലേഖ സമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചു.

മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല.

സമാധാനപരമായ പോളിങ് നടക്കുന്നു: തെരഞ്ഞെടുപ്പ് കമ്മീഷണർ

നിലവിൽ സമാധാനപരമായാണ് പോളിങ് നടക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. എല്ലാവർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരം നൽകും. ആറുമണി സമയത്ത് ആരെങ്കിലും ക്യൂവിൽ ഉണ്ടെങ്കിൽ ടോക്കൺ നൽകുമെന്നും ഷാജഹാൻ അറിയിച്ചു.

എൽഡിഎഫ് മികച്ച വിജയം കരസ്ഥമാക്കും: വൈക്കം വിശ്വൻ 

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം കരസ്ഥമാക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവ് വൈക്കം വിശ്വൻ.

യുഡിഎഫ് വിജയത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല 

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല. ശബരിമലയും ജനദ്രോഹ നടപടികളും ചർച്ചയാകുമെന്നും അദ്ദേഹം പ്രതികരിച്ചു. അയ്യപ്പനോട് കളിച്ചവർ ആരും രക്ഷപെട്ടിട്ടില്ലെന്നും, വിലക്കയറ്റം ഉൾപ്പടെ ചർച്ചയായി എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ശ്രീലേഖ കാണിച്ചത് നിയമവിരുദ്ധമായ കാര്യം: വി. ശിവൻകുട്ടി

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന പ്രീപോൾ സർവേ ഫലം ശ്രീലേഖ സമൂഹമാധ്യത്തിലൂടെ പങ്കുവച്ചത് നിയമവിരുദ്ധമായ കാര്യമാണ്. ബന്ധപ്പെട്ട അധികാരികൾ ഉചിതമായ നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നുമെന്നും ശിവൻകുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് റാലിക്കിടെ വയോധികൻ  കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് പേരാമ്പ്രയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു. നാഗത്ത് മൊയ്തി ഹാജിയാണ് പ്രകടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കാറ്റ് മാറി വീശും: പി. ജെ. ജോസഫ്

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് പി.ജെ. ജോസഫ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കാറ്റ് മാറി വീശുമെന്നും, സ്വർണപാളിയേ ചെമ്പ് പാളിയാക്കിയവർക്കുള്ള മറുപടി കിട്ടുമെന്നും ജോസഫ് പറഞ്ഞു.

അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്; അത് വേദനിപ്പിക്കുന്നുണ്ട്: വിഎസിൻ്റെ മകൻ

അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് ആണിത് എന്ന് വിഎസിൻ്റെ മകൻ അരുൺ കുമാർ. അച്ഛൻ ആയിരുന്നു ആവേശം, അച്ഛനൊപ്പമുള്ള ഓർമകൾ ഉണ്ട്. അത് വേദനിപ്പിക്കുന്നു. വലിയ ചുടുക്കാട് പോയതിന് ശേഷം മടങ്ങുമെന്നും അരുണ കുമാർ അറയിച്ചു.

ബിജെപി- ട്വൻ്റി 20 പ്രവർത്തകർ തമ്മിൽ വാക്കേറ്റം

എറണാകുളം ഐക്കരനാട് പാറേപ്പീടിക ഒന്നാം നമ്പർ ബൂത്തിൽ ബിജെപി- ട്വൻ്റി 20 പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ട്വൻ്റി 20യുടെ സ്ഥാനാർഥി വോട്ടർമാരെ ബൂത്തിന് മുന്നിൽ വച്ച് അഭിവാദ്യം ചെയ്തു എന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു. രാവിലെ മുതൽ ഇവർ ബൂത്തിന് മുന്നിൽ തന്നെയായിരുന്നെന്നും ബിജെപി പറയുന്നു.

കോഴിക്കോട് ഇത്തവണ യുഡിഎഫിനൊപ്പം: എം. കെ. രാഘവൻ എംപി

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യുഡിഎഫ് വിജയിക്കുമെന്ന് എം. കെ. രാഘവൻ എംപി. യുഡിഎഫ് ബൂത്ത്‌ നിലയിൽ നടത്തിയ സർവേയിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് ഉള്ളത്. മലയോര മേഖയിൽ യുഡിഎഫിന് വ്യക്തമായ മേൽകൈയുണ്ട്. കോഴിക്കോടിൻ്റെ ചരിത്രത്തിൽ ആദ്യമായി ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും എം.കെ. രാഘവൻ വ്യക്തമാക്കി.

എല്ലാവരും വോട്ട് ചെയ്യുക: ഗവർണർ

എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ. രേഖപ്പെടുത്തുന്നത് ജനാധിപത്യത്തിൻ്റെ അവകാശമാണ് എന്നും അർലേക്കർ വ്യക്തമാക്കി.

ആർ. ശ്രീലേഖയ്‌ക്കെതിരെ നടപടി 

പ്രീ പോൾ സർവേ ഫലം പരസ്യപ്പെടുത്തിയ സംഭവത്തിൽ ആർ. ശ്രീലേഖയ്‌ക്കെതിരെ നടപടി. ശ്രീലേഖയ്‌ക്കെതിരെ സൈബർ പൊലീസിൽ റിപ്പോർട്ട് ചെയ്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം ഗൗരവതരമെന്നും കമ്മീഷൻ അറിയിച്ചു. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.

വീട്ടിൽ ഇരിക്കരുത്; എല്ലാവരും വോട്ട് രേഖപ്പെടുത്തണം: ശശി തരൂർ

തിരുവനന്തപുരം നഗരത്തിൽ മാറ്റം കൊണ്ടുവരാനുള്ള സമയം വൈകിയെന്ന് ശശി തരൂർ എംപി. മഴപെയ്യുമ്പോൾ ആദ്യം തന്നെ വെള്ളം നിറയുന്നു. റോഡുകളുടെയും അവസ്ഥ ശോചനീയമാണ്. വീട്ടിൽ ഇരിക്കരുതെന്നും, എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ശശി തരൂർ വ്യക്തമാക്കി.

യുഡിഎഫ് അനുകൂല ട്രെൻഡ്; അത് 14 ഇടത്തും പ്രതിഫലിക്കും: ചാണ്ടി ഉമ്മൻ 

തെരഞ്ഞെടുപ്പിൽ ഇപ്പോൾ യുഡിഎഫ് അനുകൂല ട്രെൻഡ് ഉണ്ടെന്നും, കാസർകോട് മുതൽ തിരുവനന്തപുരം വരെ അത് പ്രതിഫലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ചാണ്ടി ഉമ്മൻ പ്രതീക്ഷ പങ്കുവച്ചു.

ആർ. ശ്രീലേഖയ്‌ക്കെതിരെ ശിവൻകുട്ടി

ആർ. ശ്രീലേഖക്കെതിരെ വി. ശിവൻകുട്ടി രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് സർവേ പ്രസിദ്ധീകരിക്കാൻ കഴിയില്ല. ഇതിനെതിരെ ആവശ്യമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. പോസ്റ്റ് പിൻവലിച്ചത് ബിജെപി നേതൃത്വം ഇടപെട്ടതിനെ തുടർന്ന് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിങ് ശതമാനം-12.30 PM വരെ 

തിരുവനന്തപുരം- 37.17

കൊല്ലം- 40.92

പത്തനംതിട്ട- 39.63

ആലപ്പുഴ- 42.54

കോട്ടയം- 40.62

ഇടുക്കി- 38.9

എറണാകുളം- 42

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് രത്തൻ ഖേൽക്കർ 

കേരളത്തിൽ വോട്ടിങ് മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു, ഇത് നല്ല സൂചനയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. അതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കുന്നു എന്നും രത്തൻ ഖേൽക്കർ അറിയിച്ചു.

വിവാദങ്ങൾക്ക് അല്ല; വികസനത്തിനാണ് അവസരം: ടി.പി. രാമകൃഷ്ണൻ

തെരഞ്ഞെടുപ്പിൽ വിവാദങ്ങൾക്ക് അല്ല, വികസനത്തിനാണ് അവസരമെന്ന് എൽഡിഎഫ് കണവീനർ ടി.പി. രാമകൃഷ്ണൻ. ഇവിടെ അസാധ്യമെന്ന് കരുതിയ എല്ലാ വികസനവും നടപ്പിലാക്കിയിട്ടുണ്ട്. യുഡിഎഫും - ബിജെപിയും വികസനത്തെ തടസപ്പെടുത്തുന്നു. യുഡിഎഫ് ഭരണവും എൽഡിഎഫ് ഭരണവും ജനങ്ങൾ വിലയിരുത്തുമെന്നും രാമകൃഷ്ണൻ പറഞ്ഞു.

പോളിങ് ശതമാനം-സമയം- 1.13 PM

തിരുവനന്തപുരം- 43. 54

കൊല്ലം- 47.31

പത്തനംതിട്ട- 46.08

ആലപ്പുഴ- 49.42

കോട്ടയം- 47.29

ഇടുക്കി- 4 5.45

എറണാകുളം- 49.65

കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്യാനെത്തിയ വയോധിക കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം പാച്ചല്ലൂർ എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ 73 വയസുകാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

കരുമം ഡിവിഷനിൽ സംഘർഷം

തിരുവനന്തപുരം കോർപ്പറേഷനിലെ കരുമം ഡിവിഷനിൽ സംഘർഷം. കരുമം യുപി സ്കൂളിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിലായിരുന്നു സംഘർഷം. ചിഹ്നം വെച്ച് പ്രവർത്തകർ അകത്തുകടന്നതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്ക് പറ്റി.

സിപിഐഎം കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണവുമായി ബിജെപി

തിരുവനന്തപുരം വഞ്ചിയൂർ വാർഡിലെ ബൂത്ത് ഒന്നിലും രണ്ടിലും സിപിഐഎം കള്ളവോട്ട് ചെയ്യുന്നുവെന്ന് ബിജെപി ആരോപണം. രാവിലെ മുതൽ വ്യാപകമായ കള്ള വോട്ട് നടക്കുന്നെന്ന് കരമന ജയൻ ആരോപിച്ചു. ബൂത്തിന് തൊട്ടടുത്തുള്ള പാർട്ടി ഓഫീസിൽ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് കള്ളവോട്ട്.

അരാജകത്വം നിറഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്. ഇവിടെ റീപോളിങ് നടത്തണം. സിപിഐഎമ്മിന്റെ നേതൃത്വത്തിലാണ് പൊലീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കുന്നില്ല. സിപിഎമ്മിന്റെ പഴയ ഗുണ്ടായിസത്തിന്റെ കാലമല്ല ഇതെന്നും നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

പോളിങ് ശതമാനം- സമയം- 2.30 PM

തിരുവനന്തപുരം- 50.01

കൊല്ലം- 53.99

പത്തനംതിട്ട- 52.31

ആലപ്പുഴ- 56.41

കോട്ടയം- 54.18

ഇടുക്കി- 52.79

എറണാകുളം- 57.02

കള്ളവോട്ട് ആരോപണം നിഷേധിച്ച് സിപിഐഎം നേതാവ് വഞ്ചിയൂർ ബാബു

വോട്ടർ പട്ടികയിൽ ഉള്ള വോട്ടാണ് ചെയ്യുന്നതെന്ന് വഞ്ചിയൂർ ബാബു പറഞ്ഞു.  എല്ലാ വോട്ടും ഓൺലൈനിൽ ചേർക്കുന്നതാണ്. പരാജയഭയം കൊണ്ടാണ് ബിജെപി ഇതൊക്കെ കാണിക്കുന്നത്.  ട്രാൻസ്‌ജെൻഡേഴ്സ് വോട്ട് രേഖപ്പെടുത്താൻ നിൽക്കുമ്പോൾ ബിജെപി പ്രവർത്തകർ അവർക്ക് നേരെ കൂവി വിളിക്കുകയാണ്. അവരും മനുഷ്യരല്ലേ എന്ന് ചേദിച്ച വഞ്ചിയൂർ ബാബു, ആരെയും ആക്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

പോളിങ് ശതമാനം- സമയം- 3.06 PM

തിരുവനന്തപുരം- 53.63

കൊല്ലം- 57.57

പത്തനംതിട്ട- 55.54

ആലപ്പുഴ- 60.08

കോട്ടയം- 57.97

ഇടുക്കി- 56.6

എറണാകുളം- 61.05

എറണാകുളം കൊറ്റമം സ്കൂളിൽ വോട്ടെടുപ്പ് ഒന്നരമണിക്കൂറോളം നിർത്തിവച്ചു

യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിൻ്റെ ആരോ മാർക്കിന് സമീപം കറുത്ത കളർ കണ്ടതിനെ തുടർന്നാണ് വോട്ടിങ് നിർത്തിവച്ചത്. യുഡിഎഫിൻ്റെ ചിഹ്നം മനസ്സിലാക്കാൻ വേണ്ടി മനപ്പൂർവം കറുത്ത കളർ ഉപയോഗിച്ച് വരച്ചു വച്ചതാണെന്ന് എൽഡിഎഫ് ആരോപണം.

പോളിങ് ശതമാനം- സമയം- 3.30 PM

തിരുവനന്തപുരം- 55.71

കൊല്ലം- 59.68

പത്തനംതിട്ട- 57.49

ആലപ്പുഴ- 62.64

കോട്ടയം- 60.02

ഇടുക്കി- 58.84

എറണാകുളം- 63.54

Total turnout- 59.70

ആലപ്പുഴ മണ്ണഞ്ചേരിയിൽ പോളിംഗ് നിർത്തിവച്ചു

മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്ത് ഇവിഎം മെഷീനിൽ സ്ഥാനാർഥിയുടെ പേര് തെളിയുന്നില്ല. ബിഎസ്‌പി ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുടെ പേരാണ് തെളിയാത്തത്. പിന്നാലെ പോളിങ് നിർത്തിവച്ചു. റീപോളിങ് വേണമെന്ന ആവശ്യവുമായി ബിഎസ്‌പി രംഗത്തെത്തി.

കാലടിയിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞൂർ ശ്രീമൂലനഗരം ലക്ഷം വീട് ഉന്നതിയിലെ ബാബു (74) ആണ് മരിച്ചത്

പോളിങ് ശതമാനം- സമയം- 4.15PM

തിരുവനന്തപുരം- 60.9

കൊല്ലം- 64.4

പത്തനംതിട്ട- 61.83

ആലപ്പുഴ- 67.68

കോട്ടയം- 64.98

ഇടുക്കി- 64.19

എറണാകുളം- 68.54

പോളിങ് ശതമാനം- സമയം- 4.34 PM

തിരുവനന്തപുരം- 61.57

കൊല്ലം- 65.06

പത്തനംതിട്ട- 62.47

ആലപ്പുഴ- 68.57

കോട്ടയം- 65.61

ഇടുക്കി- 64.87

എറണാകുളം- 69.28

കുഴഞ്ഞുവീണു മരിച്ചു

വോട്ട് ചെയ്യാൻ എത്തിയ സ്ത്രീ ബൂത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാൻ വേണ്ടി മഷി പുരട്ടിയെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. പാച്ചല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിൽ എത്തിയ സ്ത്രീയാണ് കുഴഞ്ഞുവീണ് മരിച്ചത്.

പോളിങ് ശതമാനം- സമയം- 05.08 PM

തിരുവനന്തപുരം- 64.55

കൊല്ലം- 67.86

പത്തനംതിട്ട- 64.78

ആലപ്പുഴ- 71.26

കോട്ടയം- 68.44

ഇടുക്കി- 68.45

എറണാകുളം- 71.93

പോളിങ് ശതമാനം- സമയം- 05.41 PM

തിരുവനന്തപുരം- 65.71

കൊല്ലം- 69.07

പത്തനംതിട്ട- 65.77

ആലപ്പുഴ- 72.55

കോട്ടയം- 69.48

ഇടുക്കി- 69.95

എറണാകുളം- 73.15

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. എഴുപത് ശതമാനത്തിന് മുകളിലാണ് പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴയിലും എറണാകുളത്തുമാണ് കനത്ത പോളിങ് നടന്നത്. സമയം കഴിഞ്ഞിട്ടും പല ഇടങ്ങളിലും ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നിരയുണ്ട്. പോളിങ്ങിനിടെ ചില സ്ഥലങ്ങളിൽ നേരിയ സംഘർഷവും ഉണ്ടായി.

പോളിങ് ശതമാനം- സമയം- 06.03 PM

തിരുവനന്തപുരം- 65.93

കൊല്ലം- 69.32

പത്തനംതിട്ട- 65.91

ആലപ്പുഴ- 72.74

കോട്ടയം- 69.77

ഇടുക്കി- 70.26

എറണാകുളം- 73.36

തദ്ദേശപ്പോര്: ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. 75 ശതമാനം പോളിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.

മണ്ണഞ്ചേരിയിൽ റീപോളിങ് മറ്റന്നാൾ

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മറ്റന്നാൾ റീപോളിങ്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് മറ്റന്നാൾ റീപോളിംഗ് നടത്തുക. സ്ഥാനാർഥിയുടെ പേര് വോട്ടിങ് മെഷീനിൽ തെളിയാതിരുന്നതോടെയാണ് വോട്ടിങ് നിർത്തി വച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടം പൂർണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഏഴ് മണി വരെയുള്ള കണക്ക് അനുസരിച്ച് പോളിങ് 71 ശതമാനം രേഖപ്പെടുത്തി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനതിട്ടയിലാണ് കുറവ് പോളിങ്.

പോളിങ് ശതമാനം- സമയം- 07.00 PM

തിരുവനന്തപുരം- 67.1

കൊല്ലം- 70

പത്തനംതിട്ട- 66.55

ആലപ്പുഴ- 73.58

കോട്ടയം- 70.68

ഇടുക്കി- 71.28

എറണാകുളം- 74.21

പോളിങ് ശതമാനം- സമയം- 09.00 PM

തിരുവനന്തപുരം- 67.40

കൊല്ലം- 70.36

പത്തനംതിട്ട- 66.78

ആലപ്പുഴ- 73.76

കോട്ടയം- 70.94

ഇടുക്കി- 71.77

എറണാകുളം- 74.58

SCROLL FOR NEXT