Local Body Poll

"500 രൂപ വീതം നൽകണം"; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥിക്കായി കുടുംബശ്രീയിൽ പണപ്പിരിവ്

കോർപ്പറേഷൻ സ്ഥാനാർഥി ജാരിയത്തിന് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: എൽഡിഎഫ് സ്ഥാനാർഥിക്കായി കുടുംബശ്രീയിൽ പണപ്പിരിവ്. കോർപ്പറേഷൻ സ്ഥാനാർഥി ജാരിയത്തിന് വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്. ജാരിയത്ത് മുൻ എഡിഎസ് ചെയർപേഴ്സൺ ആണ്. അംഗങ്ങൾ 500 രൂപ വീതം നൽകണമെന്ന് പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഓരോ കുടുംബശ്രീ യൂണിറ്റിൽ നിന്നും പണം നൽകണമെന്നും ഓഡിയോയിൽ പറയുന്നത്.

അറിയിപ്പിൻ്റെ പൂർണരൂപം

പ്രിയപ്പെട്ട കുടുംബശ്രീ ഭാരവാഹികളെ,

ദീർഘകാലം അയത്തിൽ ഡിവിഷനിലെ ADS ചെയർപേഴ്സനും ,CDS മെമ്പറും, അതിലുപരി നമ്മളിൽ ഒരാളായിരുന്ന നമ്മുടെ ജാരിയത്ത് അയത്തിൽ ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ. നമ്മുടെ ജാരിയത്തിന് അയത്തിൽ ഡിവിഷനിലെ കുടുംബശ്രീയുടെ ഒരു സ്വീകരണം നല്കണമെന്ന നമ്മുടെ മൊത്തത്തിലുള്ള അഭിപ്രായത്തിൻ്റെ ഭാഗമായി, ബുധനാഴ്ച്ച 3 pm ന് പുളിയത്ത് മുക്ക് SVAC വായനശാലയിൽ വെച്ച് സ്വീകരണം നല്കാൻ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് കൂടുതൽ സമയം ഇല്ലാത്തതിനാൽ വളരെ നേരത്തെ തന്നെ നമ്മുടെ സ്വീകരണം നല്കാൻ കഴിയണം. സ്വീകരണത്തിൽ, MLA സ :M. നൗഷാദ് പങ്കെടുക്കും. എല്ലാ യൂണിറ്റിൽ നിന്നും മുഴുവൻ അംഗങ്ങളും സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്

ADS ചെയർപേഴ്സൺ

SCROLL FOR NEXT