Local Body Poll

51 സീറ്റുകൾ നേടി കൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് ഭരിക്കും: കെ. മുരളീധരൻ

പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് ഭരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. 51 സീറ്റുകൾ നേടി കൊണ്ടായിരിക്കും കോർപ്പറേഷൻ യുഡിഎഫ് ഭരിക്കുകയെന്നും മുരളീധരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ തവണ യുഡിഎഫ് ഒരു വോട്ടിന് മാത്രം ജയിച്ച വാർഡിൽ മത്സരിക്കാൻ തയ്യാറായ കെ. എസ്. ശബരിനാഥൻ വലിയ റിസ്കാണ് ഏറ്റെടുത്തതെന്നും മുരളീധരൻ ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റർ മഹേഷ് ചന്ദ്രനോട് പറഞ്ഞു.

SCROLL FOR NEXT