പത്തനംതിട്ട: ആറന്മുള മുൻ എംഎൽഎ കെ. സി. രാജഗോപാലനും ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കും. മെഴുവേലി പഞ്ചായത്ത് എട്ടാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയായാണ് മത്സരത്തിന് ഇറങ്ങുന്നത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇടതുമുന്നണി ജയിക്കും എന്നാണ് സ്ഥാനാർഥിയുടെയും മുന്നണിയുടെയും പ്രതീക്ഷ.