തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയായി.2,86,62712 വോട്ടർമാരാണ് ആകെ പട്ടികയിൽ ഉള്ളത്. ഒന്നരക്കോടിയിലേറെ സ്ത്രീ വോട്ടർമാരും (1 കോടി 51 ലക്ഷം) ഒരുകോടി 35 ലക്ഷത്തോളം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു.
ഇന്നലെ അർധ രാത്രിയാണ് സപ്ലിമെൻ്ററി പട്ടിക പ്രസിദ്ധീകരിച്ചത്. ഡിസംബർ 9,11 തീയതികളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും. നിർദ്ദേശ പത്രിക സമർപ്പണം തുടരുകയാണ്. നവംബർ 21-ന് സമയപരിധി അവസാനിക്കും.
തദ്ദേശപ്പോരിന്റെ ചൂടിലാണ് സംസ്ഥാനം ഇപ്പോൾ. പ്രചാരണവും സ്ഥാനാർഥി ചർച്ചകളും മുറുകുന്നതിനിടെ മുന്നണികൾക്ക് തലവേദനയായി വിമത ഭീഷണിയും പ്രാദേശിക കൂട്ടായ്മകളും മുന്നോട്ടുവരികയാണ്. തലസ്ഥാനത്ത് സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയും,ബിജെപി പ്രവർത്തകയുടെ ആത്മഹത്യാശ്രമവുമെല്ലാം ബിജെപിയെ പ്രതിരോധത്തിലാഴ്ത്തിയിഹരിക്കുന്നു. കോണഗ്രസിനും ലീഗിനുമെല്ലാം വെല്ലുവിളികൾ പലതരത്തിൽ ഉയരുന്നുണ്ട്. സിപിഐ- സിപിഐഎം ഭിന്നത, അപ്രതീക്ഷിത പ്രഖ്യാപനം എന്നിവ ചിലയിടങ്ങളിൽ ഇടതിനും പണിയായി.