കോഴിക്കോട്: കോർപ്പറേഷൻ എടക്കാട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പ്രദേശവാസികൾക്ക് സുപരിചിതയാണ്. വർഷങ്ങളായി വീടുകളിൽ പത്രവും പാലും വിതരണം ചെയ്യുന്നത് അഞ്ജനയാണ്. സ്ഥാനാർഥിയായ ശേഷവും പാലും പത്രവും ഒക്കെ വിതരണം ചെയ്ത ശേഷമാണ് അഞ്ജന ദിനവും പ്രചരണത്തിനിറങ്ങുന്നത്. അതിരാവിലെ തന്നെ എടക്കാട് പാൽ സൊസൈറ്റിയിൽ നിന്ന് പാൽ എടുത്ത് യാത്ര തുടരും. 130-ഓളം വീടുകളിൽ പത്രവും, 30 വീടുകളിൽ പാലും വിതരണം ചെയ്യും. ശേഷം ജോലിക്ക് പോകും. തിരികെ എത്തിയാൽ പിന്നെ കുട്ടികൾക്കായി അഞ്ജന ട്യൂഷനും എടുത്ത് കൊടുക്കുന്നുണ്ട്.