Local Body Poll

യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം; കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ്

ഇതോടെ വാർഡിൽ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർഥി എം. വി. ഷിഗിനയെ വിജയിയായി പ്രഖ്യാപിക്കും.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎമ്മിൻ്റെ കോട്ടയായ മലപ്പട്ടം പഞ്ചായത്തില്‍ ഒരു വാർഡ് കൂടി എല്‍ഡിഎഫിന് അനുകൂലം. മലപ്പട്ടത്തെ കൊവുന്തല വാർഡാണ് എൽഡിഎഫിന് അനുകൂലമായത്. ഒപ്പ് വ്യാജമാണ് എന്ന് കണ്ടെത്തിയതോടെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയായിരുന്നു.

ഇതോടെ വാർഡിൽ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർഥി എം. വി. ഷിഗിനയെ വിജയിയായി പ്രഖ്യാപിക്കും. സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുത്തതോടെ പഞ്ചായത്തിൽ മൂന്ന് വാർഡുകൾ എൽഡിഎഫ് നേടി. കണ്ണപുരം പഞ്ചായത്തിലെ പത്താം വാർഡിലും എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

SCROLL FOR NEXT