കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഒഞ്ചിയം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. ഒഞ്ചിയം ആർഎംപിയിൽ നിന്നും തിരിച്ചു പിടിക്കുമെന്നും എം. മെഹബൂബ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ആർഎംപി ജീർണിച്ചുക്കൊണ്ടിരിക്കുകയാണ്. ആർഎംപിയെ ഒരു പാർട്ടിയായി ഞങ്ങൾ കാണുന്നില്ല. ആർഎംപിക്കൊപ്പം പോയ തങ്ങളുടെ ആളുകൾ തിരിച്ചു വന്നിട്ടുണ്ട്. ഒഞ്ചിയത്തിന് പുറമെ ഏറാമലയിലും ഇത്തവണ എൽഡിഎഫ് ജയിക്കുമെന്നും എം. മെഹബൂബ് പറഞ്ഞു.
വെൽഫയർ പാർട്ടിയുമായി ധാരണയില്ലെന്ന യുഡിഎഫ് വാദം വിശ്വസിക്കുന്നില്ലെന്നും എം. മെഹബൂബ് പറഞ്ഞു. ധാരണയില്ലെന്ന് ഡിസിസി പ്രസിഡണ്ട് പറയുന്നത് വെറുതെയാണ്. പ്രാദേശികമായി പലയിടത്തും യുഡിഎഫ് - വെൽഫെയർ പാർട്ടി ധാരണയുണ്ട്. പേരാമ്പ്ര സംഘർഷം എൽഡിഎഫിനെ ബാധിക്കില്ലെന്നും മെഹബൂബ് പറഞ്ഞു.