പാലക്കാട്: സിസിടിവിയിൽ വോട്ട് അഭ്യർഥിച്ച് എൽഡിഎഫ് പ്രവർത്തകർ. മണ്ണാർക്കാട് കോട്ടോപാടത്താണ് പ്രവർത്തകർ സിസിടിവിയിൽ വോട്ട് അഭ്യർഥിച്ചത്. വോട്ട് ഉറപ്പിക്കാൻ വീട്ടിലെത്തിയപ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇതോടെയാണ് പ്രവർത്തകർ സിസിടിവിയെ നോക്കി വോട്ട് അഭ്യർഥന നടത്തിയത്.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ 2 ആം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ഫസീല നസീമിനായാണ് പ്രവർത്തകർ വോട്ട് അഭ്യർഥിച്ചത്."പിന്നെയ്, കയ്യിന് വേണ്ടാ... അരിവാൾ ചുറ്റിക നക്ഷത്രം മതി" എന്ന് ആക്ഷൻ കാണിച്ചുകൊണ്ടാണ് പ്രവർത്തകർ വീട്ടുകാരോട് കാര്യം അവതരിപ്പിച്ചത്.