രാജ്കുമാർ Source: News Malayalam 24x7
Local Body Poll

ഇലക്ഷന് മുൻപേ കാലുവാരൽ? പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് നേതാക്കൾ നാമനിർദേശ പത്രികയിൽ പൂരിപ്പിച്ച് നൽകിയത് തെറ്റായ വിവരങ്ങൾ

ബിജെപി സ്ഥാനാർഥിയെ സഹായിക്കാനെന്ന് ആക്ഷേപം...

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കവിയൂർ പഞ്ചായത്തിൽ സ്ഥാനാർഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ. പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർഥി രാജ്കുമാറിന് പത്രിക നൽകാനായില്ല. ബിജെപിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കൾ തെരഞ്ഞെടുപ്പിന് മുൻപേ സ്വന്തം സ്ഥാനാർഥിയുടെ കാലുവാരി എന്നാണ് ആക്ഷേപം.

സ്ഥാനാർഥിയും കോൺഗ്രസ് നേതാവും തമ്മിലുള്ള ശബ്ദ സംഭാഷണം പുറത്ത്. പഴയ വോട്ടർ പട്ടികയിലെ നമ്പറല്ല പുതിയതിലുള്ളത്. പഴയ വൈസ് പ്രസിഡൻ്റ് ദിനേശാണ് ഫോം പൂരിപ്പിച്ചത്. ബിജെപി സ്ഥാനാർഥിയെ വിജയപ്പിക്കാനാണോ ചെയ്തതെന്ന് സംശയമുണ്ട്. പിന്നീട് പുതിയ ഫോം നൽകാൻ പോകുമ്പോൾ തനിക്കൊപ്പം ആരും ഉണ്ടായില്ലെന്നും രാജ്കുമാർ പ്രാദേശിക നേതാവിനോട് പറയുന്നത് ശബ്ദസന്ദേശത്തിൽ കേൾക്കാം. കവിയൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിൽ ഇതോടെ യുഡിഎഫിന് സ്ഥാനാർഥി ഇല്ല.

SCROLL FOR NEXT