News Malayalam 24X7
Local Body Poll

തദ്ദേശ തെരഞ്ഞെടുപ്പ്: ആകെ 73.69% പോളിംഗ്; 2020നേക്കാൾ 2.26% കുറവ്

തെരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം

ന്യൂസ് ഡെസ്ക്

ജില്ലകളിൽ മോക്ക് പോളിങ് ആരംഭിച്ചു 

മലപ്പുറത്ത് മോക്ക് പോളിങ് തടസപ്പെട്ടു

മലപ്പുറം മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13 (പാറക്കുളം)ൽ മോക് പോളിങ് തടസ്സപ്പെട്ടു. ജില്ലാ പഞ്ചായത്തിലേക്കുള്ള മെഷീൻ ആണ് തകരാറിൽ ആയത്.

കോഴിക്കോട് 75%  പോളിങ് സ്റ്റേഷനുകളിൽ മോക് പോളിങ് നടന്നു

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും യൂത്ത് ലീഗ് പ്രസിഡന്റ് മുനവറലി തങ്ങളും വോട്ട് ചെയ്യാന്‍ എത്തി.

എം.കെ. മുനീര്‍ കോഴിക്കോട് വോട്ട് ചെയ്തു

എം.കെ. മുനീര്‍ എംഎല്‍എ കോഴിക്കോട് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാലാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

പാലക്കാട് നഗരസഭ ബിജെപി നിലനിര്‍ത്തു- സി. കൃഷ്ണകുമാര്‍

പാലക്കാട്ടെ സ്ത്രീ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കും. 30 ലധികം സീറ്റുകള്‍ നേടും. പാലക്കാട് നഗരസഭ ബിജെപി നിലനിര്‍ത്തും. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടമുഖം പുറത്ത്

കോഴിക്കോട് കോര്‍പ്പറേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റേയും ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലടക്കം യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കാന്‍ സാധിച്ചു. അത് നേട്ടമാകുമെന്നും എം.കെ. മുനീര്‍

മലപ്പുറം ചേലേമ്പ്രയിൽ വോട്ടിങ് മെഷീൻ തകരാറിൽ

ചേലേമ്പ്ര പഞ്ചായത്തില്‍ 21ാം വാര്‍ഡിലെ 2-ാം ബൂത്തിലെ വോട്ടിങ്ങ് മെഷീന്‍ തകരാറില്‍. ചേലേമ്പ്രയിലെ പാറയില്‍ മന്‍ഹജ് റഷാദ് കോളേജിലെ വോട്ടിങ്ങ് മെഷീനാണ് തകരാറിലയത്. രണ്ട് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ആണ് ബ്ലോക്കിലെ മെഷീന്‍ തകരാറിലായത്.

കാസര്‍ഗോഡ് മൂന്നിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായി

കാസര്‍ഗോഡ് ദേലംപാടി പഞ്ചായത്തിലെ 16ാം വാര്‍ഡിലെ പള്ളംകോട് ജിയുപിഎസ് സ്‌കൂളിലെ ഒന്നാം ബൂത്തില്‍ യന്ത്രം തകരാറിലായി. പുത്തിഗൈ പഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ പുത്തിഗെ മുഹിമ്മാത്ത് സ്‌കൂളിലെ വോട്ടിംഗ് മെഷീന്‍ തകരാറിലായി. കാറഡുക്ക പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലല്‍ മുണ്ടോള്‍ പോളിങ് ബൂത്തില്‍ വോട്ടിങ് മെഷീന്‍ തകരാറിലായി.

സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ വോട്ട് ചെയ്തു

ജനാധിപത്യം മതേതരത്വം മതസൗഹാർദ്ദം എന്നിവ നിലനിൽക്കാൻ എല്ലാവർക്കും താല്പര്യം ഉണ്ട്. അത് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. തെരഞ്ഞെടുപ്പിൽ ആർക്ക് നേട്ടം ഉണ്ടാകും എന്ന് ഇപ്പോൾ പറയാനാകില്ല എന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

യന്ത്ര തകരാർ; കണ്ണൂരിൽ രണ്ടിടത്ത് പോളിങ് തുടങ്ങിയില്ല

കണ്ണൂർ പാപ്പിനശേരി പഞ്ചായത്ത്‌ ബൂത്ത്‌ 12 ൽ പോളിങ് തുടങ്ങിയില്ല. ആരോളി എൽപി സ്കൂളിൽ ബൂത്തിലാണ് യന്ത്ര തകരാറിനെ തുടർന്ന് പോളിങ് തുടങ്ങാനാവത്തത്. കണ്ണൂർ ചെമ്പിലോട് പഞ്ചായത്ത്‌ ബൂത്ത്‌ ഒന്നിലും യന്ത്ര തകരാറിനെ തുടർന്ന് പോളിങ് തുടങ്ങിയില്ല. ചാല എച്ച്എസ്എസിലാണ് തകരാർ. പായം പഞ്ചായത്ത് പതിനാലാം വാർഡ് തന്തോടിലെ സെൻറ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

യുഡിഎഫ് തികഞ്ഞ വിജയ പ്രതീക്ഷയിൽ: സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രണ്ടാമത്തെ പരാതിയെ രാഷ്ട്രീയ പ്രേരിതം എന്ന് വിലയിരുത്താമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകും. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം ആകുമെന്നും സണ്ണി ജോസഫ്.

 കോർപ്പറേഷൻ എൽഡിഎഫ് ഭരണം നിലനിർത്തും: മുസാഫിർ അഹമ്മദ്

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്. സീറ്റുകൾ വർധിപ്പിക്കും. കോൺഗ്രസ് സീറ്റുകൾ കുറയും. സംഘടനാപരമായ ദൗർബല്യം കോൺഗ്രസിന് തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായി ചേരിക്കൽ ജൂനിയർ ബേസിക് സ്‌കൂളിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്.

യുഡിഎഫിൻ്റെ കേന്ദ്രങ്ങൾ പോലും എൽഡിഎഫിനെ സ്വീകരിക്കും, മികവാർന്ന വിജയം ലഭിക്കും: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലെ അനുഭവത്തിൽ നിന്ന് മനസിലാകുന്നത് ഇടതുമുന്നണിക്ക് ചരിത്ര വിജയം ലഭിക്കുമെന്ന് തന്നെയാണ്. യുഡിഎഫിൻ്റെ കേന്ദ്രങ്ങൾ പോലും ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കുമെന്നും മികവാർന്ന വിജയം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിശ്വാസികളുടെ പിന്തുണ എൽഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോളിങ് ശതമാനം- സമയം- 08.00 AM

‍തൃശൂർ - 2.24%

പാലക്കാട് - 2.2%

മലപ്പുറം - 2.27%

കോഴിക്കോട് - 2.02%

വയനാട് - 3.14%

കണ്ണൂർ - 2.14%

കാസർ​ഗോഡ് - 1.99%

ആകെ - 2.28%

കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്തും ചെയ്യും, സർക്കാർ അതിജീവിതയ്‌ക്കൊപ്പം: മുഖ്യമന്ത്രി

വോട്ടെടുപ്പ് ദിനം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. കോൺഗ്രസിലെ സ്ത്രീ ലമ്പടൻമാർ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാൻ വന്നാൽ പൊതു സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകൾ പുറത്ത് പറയാൻ അതിജീവിതമാർ മടിക്കുന്നത് കൊല്ലുമെന്ന് ഭീഷണിയുള്ളതിനാലാണെന്നും അത് ​ഗൗരവതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോളിങ് ശതമാനം- സമയം- 08.41 AM

തൃശൂർ - 7.24

പാലക്കാട്- 7.24

മലപ്പുറം - 7.26

കോഴിക്കോട് - 7.14

വയനാട് - 7.47

കണ്ണൂർ - 7.06

കാസർക്കോട് - 7.18

കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്, ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ല: പി.എ. മുഹമ്മദ്‌ റിയാസ്

തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലമാണെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. സംസ്ഥാന സർക്കാരിനെതിരെ അനുകൂല വികാരമാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചു. കുടുംബ യോഗങ്ങളിൽ പങ്കെടുത്തപ്പോൾ സംസ്ഥാന സർക്കാരിനെതിരെ ഒരു പ്രതിഷേധവും വന്നില്ല. ഇതൊരു ട്രെൻഡ് ആയി കാണുന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. അവർക്ക് ഓരോ തെരഞ്ഞെടുപ്പിലും എങ്ങാനെ വോട്ട് ചെയ്യണമെന്ന് അറിയാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് അവർ ചെവി കൊടുക്കില്ലെന്നും പി.എ. മുഹമ്മദ്‌ റിയാസ്.

എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകും: കെ സുരേന്ദ്രൻ

എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ബന്ധവും എൽഡിഎഫ് പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം;  ബിജെപിക്കെതിരെ കോൺഗ്രസ് പരാതി

പാലക്കാട് വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചെന്ന് കോൺഗ്രസ് പരാതി. സ്വാധീനിക്കാനായി പൂജിച്ച താമര വിതരണം ചെയ്തെന്ന് ആണ് പരാതി. പാലക്കാട് നഗരസഭ 19ാം വാർഡ് കൊപ്പത്താണ് സംഭവം. കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

പോളിങ് ശതമാനം- സമയം- 09.12 AM

തൃശൂർ 8. 94

പാലക്കാട് 9.18

മലപ്പുറം 8.78

കോഴിക്കോട് 8.61

വയനാട് 9.91

കണ്ണൂർ 8.4

കാസർക്കോട് 8.75

എല്‍ഡിഎഫ് സ്ഥാനാർഥിയുടെ വീടിന് സമീപം നാടൻ ബോംബ്

കാസർകോട് കുബഡാജെ ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് സമീപം നാടൻ ബോംബ്. കെ പ്രകാശിൻ്റെ വീടിന് സമീപമാണ് നാല് നാടൻ ബോംബുകൾ കണ്ടത്. ഒന്ന് നായ കടിച്ച് പൊട്ടിച്ചതോടെയാണ് വിവരം അറിഞ്ഞത്.

പോളിങ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി

പാലക്കാട്‌ കാഞ്ഞിരപ്പുഴയിൽ പോളിങ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി. കാഞ്ഞിരത്ത് ആറാം വാർഡ് ഒന്നാം ബൂത്തിലാണ് സംഭവം. ഉദ്യോഗസ്ഥനെ മാറ്റി പകരം മറ്റൊരാളെ നിയോഗിച്ചു

പോളിങ് ശതമാനം- സമയം- 09.02 AM

തൃശൂർ - 15.09

പാലക്കാട് - 15.21

മലപ്പുറം - 15.48

കോഴിക്കോട് - 14.81

വയനാട് - 15.15

കണ്ണൂർ - 14.41

കാസർക്കോട് - 14.65

വോട്ട് അഭ്യർത്ഥിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

തൃശൂർ ജില്ലാപഞ്ചായത്തിലെ കൊരട്ടി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർത്ഥിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. ഷോൺ പെല്ലിശ്ശേരിയെ ,കൈപ്പത്തി അടയാളത്തിൽ വോട്ട് രേഖപെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

വർഗീയ ശക്തികളുമായി ഒത്തുതീർപ്പിന് എൽഡിഎഫ് ഇല്ല: ടി.പി. രാമകൃഷ്ണൻ

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. വർഗീയ ശക്തികളുമായി യാതൊരു ഒത്തുതീർപ്പിനും എൽഡിഎഫ് ഇല്ല. പിഡിപിയുമായും ജമാഅത്ത് ഇസ്ലാമിയുമായും എൽഡിഎഫിന് തെരഞ്ഞെടുപ്പ് സഖ്യമില്ല. വർഗീയത വർഗീ ശക്തികളുമായുള്ള യാതൊരു വിട്ടുവീഴ്ചക്കും എൽഡിഎഫ് തയ്യാറല്ലെന്നും ഇടതുപക്ഷത്തിന് ആർക്കും വോട്ട് ചെയ്യാമെന്നും ടി.പി. രാമകൃഷ്ണൻ പറ‍ഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ട്: കെ. രാജൻ

തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ട് എന്നും പൂരം വരാനിരിക്കുന്നതേയുള്ളൂ എന്നും മന്ത്രി കെ. രാജൻ. സർക്കാരിന്റെ വിലയിരുത്തൽ ആവട്ടെ തദ്ദേശ തെരഞ്ഞെടുപ്പ്. സർക്കാരിന്നെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

പോളിങ് ശതമാനം- സമയം- 09.36 AM

തൃശൂർ - 15.83

പാലക്കാട് - 16.13

മലപ്പുറം - 16.49

കോഴിക്കോട് - 15.79

വയനാട് - 15.9

കണ്ണൂർ - 15.26

കാസർക്കോട് - 15.4

കേരളത്തിൽ ഇടതു തരംഗമെന്ന് ലിന്റോ ജോസഫ് എംഎൽഎ.

കുന്നംകുളം മേഖലയിൽ വോട്ടിംഗ് മെഷീനുകൾക്ക് വ്യാപക കേടുപാടുകൾ

തൃശൂർ കുന്നംകുളം മേഖലയിൽ വോട്ടിംഗ് മെഷീനുകൾക്ക് വ്യാപക കേടുപാടുകൾ. വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. പലസ്ഥലങ്ങളിലും വോട്ടിംഗ് ആരംഭിച്ചില്ല. പകരം വോട്ടിംഗ് മെഷീൻ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ആരംഭിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു.

കേരളത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യമെന്ന് അഡ്വ. ശ്രീധരൻ പിള്ള

കേരളത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യമെന്ന് അഡ്വ. ശ്രീധരൻ പിള്ള. ഒട്ടേറെ ഇടങ്ങളിൽ ബിജെപി ഒന്നാമത്തെയും രണ്ടാമത്തെയും കക്ഷിയായി മാറും. ബിജെപിക്കെതിരെ രണ്ട് മുന്നണികളും ഒന്നിച്ച് നിന്ന് പോരാടുകയാണ്. മുന്നണി അതിരുകൾ ലംഗിച്ച് ഇരുകൂട്ടരും പരസ്പരം വോട്ടുകൾ ചെയ്തുവെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് 2025; കോഴിക്കോട്

9.35 AM - ജില്ലയിൽ 429752 പേര്‍ വോട്ട് രേഖപ്പെടുത്തി,

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 209688

വോട്ട് ചെയ്ത സ്ത്രീകള്‍: 219332

പോളിംഗ് ശതമാനം- 15.99%

ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിൽ ഉള്ളത്

കണ്ണൂരിൽ ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം

കണ്ണൂർ കോട്ടയം പഞ്ചായത്തിൽ ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം.മൂന്നാം വാർഡിലെ പുറക്കളം ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് തർക്കം. ഓപ്പൺ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്ക് കാഴ്ചയുണ്ടെന്ന് യുഡിഎഫ് -എസ്‌ഡിപിഐ ഏജന്റുമാർ പറഞ്ഞു. തുടർന്നായിരുന്നു തർക്കം

കേരളത്തിൽ ബിജെപി - സിപിഐഎം ഡീലെന്ന് എ. പി. അനിൽകുമാർ

ബിജെപി ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പുവെക്കുന്നവരായി സിപിഐ എം മാറിയെന്ന് കെപിസിസി വർക്കിങ് പ്രസഡൻ്റ് എ. പി. അനിൽകുമാർ. ഇതിനെതിരേയുള്ള ജനവിധിയുണ്ടാകും. മുഖ്യമന്ത്രിയുടെ പരാമർശം അന്തസ്സില്ലാത്തത്. മുൻ എംഎൽഎക്കെതിരേ പരാതി ലഭിച്ചിട്ട് മൂന്നാഴ്ച പൂഴ്ത്തിവെച്ചു. രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ ഞങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്തു. കോൺഗ്രസ് സമയാസമയം നടപടി എടുത്തുവെന്നും അനിൽ കുമാർ പറഞ്ഞു.

ലൈംഗിക ആരോപണം; ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

ലൈംഗിക ആരോപണം മുഖ്യമന്ത്രി ഉന്നയിക്കുന്നത് ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിസഭയിലും ലൈംഗികാരോപണങ്ങള്‍ നേരിടുന്നവുണ്ട് സംസ്ഥാന സർക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണോയെന്ന് സംശയം: ഇ.പി. ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ കോൺഗ്രസിനെ വിമർശിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ.പി. ജയരാജൻ. കോൺഗ്രസിന് കിട്ടിയ പരാതിയാണ് പൊലീസിന് നൽകിയത്. അതിൽ അന്വേഷണം നടത്തിയപ്പോഴാണ് എല്ലാ കാര്യങ്ങളും പുറത്ത് വന്നത്. ഇത്തരം ജീർണതയെ ഒരു രാഷ്ട്രീയ പാർട്ടിയും പ്രോത്സാഹിപ്പിക്കരുത്. കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയാണോയെന്ന് സംശയിക്കുന്നതായും ഇ. പി, ജയരാജൻ പറഞ്ഞു.

കണ്ണൂരിൽ ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം

കണ്ണൂർ കോട്ടയം പഞ്ചായത്തിൽ ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം. മൂന്നാം വാർഡിലെ പുറക്കളം ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് തർക്കം. ഓപ്പൺ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്ക് കാഴ്ചയുണ്ടെന്ന് യുഡിഎഫ് -എസ്ഡിപിഐ ഏജന്റുമാർ പറഞ്ഞതിനെ തുടർന്നായിരുന്നു തർക്കം.

പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പിണറായി വിജയൻ പീഡന പരാതികൾ ഒതുക്കി തീർത്തു: രമേശ്‌ ചെന്നിത്തല

കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്തും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി രമേശ്‌ ചെന്നിത്തല. ആദ്യം സിപിഐഎമ്മിലെ സ്ത്രീലമ്പടന്മാരെ നിലയ്ക്കു നിർത്തട്ടെയെന്നായിരുന്നും ചെന്നിത്തലയുടെ മറുപടി. സ്ത്രീലമ്പടന്മാരെ മുഴുവൻ സംരക്ഷിക്കുകയും പദവികൾ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇതെല്ലാം പറയുന്നതെന്നും, പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ പിണറായി വിജയൻ പീഡന പരാതികൾ ഒതുക്കി തീർത്തുവെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേടാൻ പോകുന്നത് ചരിത്ര വിജയം: എം.വി. ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടത് മുന്നണി നേടാൻ പോകുന്നത് ചരിത്ര വിജയമെന്ന് എം.വി. ഗോവിന്ദൻ. ഫലം വരും വരെ യുഡിഎഫും ബിജെപിയും വൻ വിജയത്തെക്കുറിച്ച് പ്രസംഗിക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ വലിയ വിജയമുണ്ടാകും. ഇടതിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്താകെ കാണുന്നത്. എൽഡിഎഫിനെതിരെ യുഡിഎഫിനും ബിജെപിക്കും ഒന്നും പറയാനില്ല. ശബരിമല വോട്ടിനെ ബാധിക്കില്ലെന്ന് എ.കെ. ആന്റണി ഉൾപ്പെടെ പറയുന്നതാണ് സാഹചര്യമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പോളിങ് ശതമാനം- സമയം- 10.08 AM

തൃശൂർ - 20.09

പാലക്കാട് - 20.61

മലപ്പുറം - 20.85

കോഴിക്കോട് - 20

വയനാട് - 20.62

കണ്ണൂർ - 19.25

കാസർക്കോട് - 19.71

വോട്ടർ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മോറാഴ സ്വദേശി കെ.പി. സുധീഷ് ആണ് മരിച്ചത്. മോറാഴ സൗത്ത് എൽ പി സ്കൂളിലാണ് സംഭവം.

പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം: നിരവധി പേർക്ക് പരിക്ക്

പോളിങ് സ്റ്റേഷനിലുണ്ടായ തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. തൃശൂര്‍ വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് തേനീച്ച ആക്രമണം. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ എട്ട് പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർഗോഡ് പനത്തടി പഞ്ചായത്തിൽ വോട്ടെടുപ്പ് മുടങ്ങി

കാസർഗോഡ് പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് വാർഡിൽ വോട്ടെടുപ്പ് തടസപ്പെട്ടു. വോട്ടിങ് മെഷീൻ തകരാറിനെ തുടർന്നാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. വോട്ടർമാരിൽ പലരും വോട്ട് ചെയ്യാതെ മടങ്ങി പോയി

പോളിങ് ശതമാനം- സമയം- 10.50 AM

തൃശൂർ - 25.22

പാലക്കാട് - 25.95

മലപ്പുറം - 26.85

കോഴിക്കോട് - 20.06

വയനാട് - 24.94

കണ്ണൂർ - 24.8

കാസർക്കോട് - 24.81

തൃശൂരിൽ ഇത്തവണ പോളിങ് ഉയർന്നേക്കുമെന്ന് കളക്ടർ അർജുൻ പാണ്ഡ്യൻ

തൃശൂരിൽ കഴിഞ്ഞതവണത്തെക്കാൾ ഇത്തവണ പോളിങ് ഉയരാൻ സാധ്യതയെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. രാവിലെ മുതൽ തന്നെ വിവിധ ബൂത്തുകളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്. കഴിഞ്ഞതവണ 75 ശതമാനം വോട്ടുണ്ടായിരുന്നത് ഇക്കുറി വർധിക്കാനാണ് സാധ്യത. അതിരപ്പള്ളി ഉൾപ്പെടെയുള്ള ട്രൈബൽ മേഖലകളിലും മെച്ചപ്പെട്ട വോട്ടിങ് രേഖപ്പെടുത്തുന്നുണ്ട്. 15 ഇടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാർ സംഭവിച്ചെങ്കിലും ഉടനടി പരിഹരിക്കാൻ ആയി. വലക്കാവിൽ ഉണ്ടായ തേനീച്ച ആക്രമണത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ.

തൃശൂരിൽ പോളിങ് 30 ശതമാനംപിന്നിട്ടു

തൃശൂരിൽ പോളിംഗ് ശതമാനം 30.09% പിന്നിട്ടു. 828,821 പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്. സിനിമ സംവിധായകൻ സത്യൻ അന്തിക്കാട്, അന്തിക്കാട് ജിഎൽപിഎസിൽ വോട്ട് രേഖപ്പെടുത്തി.

യന്ത്ര തകരാർ; പടന്ന പഞ്ചായത്തിലെ വോട്ടെടുപ്പ് നിർത്തി

കാസർകോട് പടന്ന പഞ്ചായത്തിൽ യന്ത്ര തകരാറിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തി. പടന്ന പഞ്ചായത്ത് പതിനാലാം വാർഡിലെ ബൂത്തിലാണ് യന്ത്ര തകരാർ. 267 വോട്ടുകൾ പോൾ ചെയ്തതിന് ശേഷമാണ് മെഷീൻ തകരായത്.

രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാഗം, എതിർക്കാൻ ഇല്ല; സച്ചിൻ ദേവ്

കോഴിക്കോട് കോർപ്പറേഷനിലും കേരളത്തിലും എൽഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് സച്ചിൻ ദേവ് എംഎൽഎ. കോർപ്പറേഷനിൽ മറിച്ച് ചിന്തിക്കാൻ ജനങ്ങൾക്കാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഭാഗം. അതിനെ രാഷ്ട്രീയമായി എതിർക്കാൻ ഇല്ലെന്നും സച്ചിൻ ദേവ് എംഎൽഎ.

പാലക്കാട് വാണിയംകുളത്തും വോട്ടിങ് മെഷീൻ തകരാറിലായി

പാലക്കാട് വാണിയംകുളം പഞ്ചായത്തിലെ ആറംകുളം എട്ടാം വാർഡിലെ വോട്ടിങ് മെഷീൻ തകരാറിലായി. രണ്ട് മണിക്കൂറിലേറെ വോട്ടിങ് തടസപ്പെട്ടു. രാവിലെ 08:55നാണ് മെഷീന്റെ തകരാറ് മൂലം പോളിങ് നിർത്തിവച്ചത്. 75 വോട്ടുകളാണ് ഈ മെഷീനിൽ ചെയ്തിരുന്നത്. അതിനുശേഷം പോളിങ് നിർത്തിവയ്ക്കേണ്ടിവന്നു.

പോളിങ് ശതമാനം- സമയം- 11.52 AM

തൃശൂർ - 34.14

പാലക്കാട് – 35.39

മലപ്പുറം - 36.68

വയനാട് - 34.07

കോഴിക്കോട് – 35.18

കണ്ണൂർ – 33.66

കാസർഗോഡ് –33.76

തൃശൂർ നെടുപുഴയിൽ കള്ളവോട്ട് ആരോപണം

തൃശൂർ നെടുപുഴയിൽ കള്ളവോട്ട് ചെയ്തതായി പരാതി. തൃശൂർ, നെടുപുഴ പോളിടെക്നിക്കിലെ ബൂത്തിലാണ് കള്ളവോട്ട് ചെയ്തതായി ആരോപണം ഉയർന്നത്. നെടുപുഴ സ്വദേശി പ്രദീപ് എന്നയാളുടെ വോട്ട് മറ്റാരോ ചെയ്തതെന്നാണ് സഹോദരൻ്റെ ആരോപണം. കോർപ്പറേഷൻ ഡിവിഷൻ 45ലെ ബൂത്ത് ഒന്നാലാണ് കള്ളവോട്ട് നടന്നതായി പരാതിയുള്ളത്. പ്രദീപിന് പകരം ടെൻഡർ വോട്ട് അനുവദിച്ച് പ്രിസൈഡിങ് ഓഫീസർ.

ബൂത്ത് കെട്ടുന്നതിന് ചൊല്ലി തർക്കം; ഏരുമപ്പെട്ടിയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം

തൃശൂർ ഏരുമപ്പെട്ടിയിൽ സിപിഐഎം-കോൺഗ്രസ് സംഘർഷം. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും തമ്മിൽ ഏറ്റുമുട്ടി. ബൂത്ത് കെട്ടുന്നതിന് ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. പിന്നാലെ ഇരുമുന്നണി പ്രവർത്തകരും ഏറ്റുമുട്ടുകയും പൊലീസ് സ്റ്റേഷനിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും ആയിരുന്നു. പൊലീസ് ഇടപെട്ട് ഇരു കൂട്ടരെയും പിരിച്ചുവിടുകയായിരുന്നു

വടക്കാഞ്ചേരിയിൽ സിപിഎം - കോൺഗ്രസ് സംഘർഷം; ഒരാൾക്ക് പരിക്ക്

വടക്കാഞ്ചേരി മണലിത്തറയിൽ സിപിഎം - കോൺഗ്രസ് സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്. സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. യുഡിഎഫ് പ്രവർത്തകനായ ശ്രീയാദിനെ മർദ്ദിച്ച മണ്ണിലിത്തറ സ്വദേശിയാണ് അറസ്റ്റിലായത്.പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം

ചട്ടം ലംഘിച്ച് വോട്ടഭ്യർഥന: എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച് റെയിൽവേ ഉദ്യോഗസ്ഥ

ചട്ടം ലംഘിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് റെയിൽവേ ഉദ്യോഗസ്ഥ. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ അഞ്ജന ശ്രീജിത്താണ് ചട്ടം ലംഘിച്ച് എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചത്. തൃശൂർ കോർപ്പറേഷൻ 25-ാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ചിത്ര ചന്ദ്ര മോഹനനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ജന ശ്രീജിത്ത് രംഗത്ത് വന്നത്. അഞ്ജന ശ്രീജിത്ത് ഇന്റർനാഷണൽ വെയ്റ്റ് ലിഫ്റ്ററാണ്.

സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണമെന്ന് പരാതി; കേസെടുത്ത് പൊലീസ്

പാലക്കാട് വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണമെന്ന് പരാതി. കിഴക്കേത്തറ പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെ സിപിഐഎം പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചെന്നാണ് പരാതിയെന്നാണ് ആരോപണം. രാവിലെ 10 മണിയോടെയാണ് സംഭവം. സജിതയുടെ ഭർത്താവ് വിപിനും,സജിതയുടെ അമ്മ പങ്കജജം, 11മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റെന്ന് കുടുംബം. ബൂത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെ ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. പരാതിയിൽ മംഗലംഡാം പൊലീസ് കേസെടുത്ത് നടപടി തുടങ്ങി.

തദ്ദേശ തിരഞ്ഞെടുപ്പ് 2025- കോഴിക്കോട്

ജില്ലയില്‍ പോളിങ് ശതമാനം- 43.7

നിലവില്‍ 11,72,603 പേര്‍ വോട്ട് രേഖപ്പെടുത്തി.

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 543719

വോട്ട് ചെയ്ത സ്ത്രീകള്‍ : 628882

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 2

ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല, രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ചർച്ചയാകും: എ.കെ. ശശീന്ദ്രൻ

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ആളുകൾ ചർച്ച ചെയ്യുമെങ്കിലും അത് വോട്ടിൽ പ്രതിഫലിക്കില്ല. ആ വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് ജനങ്ങൾക്കറിയാം. ഒരു കുറ്റക്കാരെയും സർക്കാർ വെറുതെ വിട്ടിട്ടില്ല. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ചർച്ചയാകുമെന്നും എ.കെ. ശശീന്ദ്രൻ.

വെൽഫെയറുമായുള്ള സഖ്യം യുഡിഎഫിൻ്റെ ഏറ്റവും വലിയ മണ്ടത്തരം: എം.എൻ. കാരശ്ശേരി

ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരൻ എം.എൻ. കാരശ്ശേരി. യുഡിഎഫ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് വെൽഫെയറുമായുള്ള സഖ്യം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടി കിട്ടുമെന്ന് ഉറപ്പാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമാണ് വെൽഫയർ പാർട്ടി. ഹിന്ദു രാഷ്ട്രവാദികളെ എതിർക്കും പോലെ ഇസ്ലാമിക രാഷ്ട്രവാദികളെയും എതിർക്കണം. കാരണം ജനാതിപത്യം മതേതരത്തിലും ദേശീയതയിലും അധിഷ്ടിതമെന്നും എം.എൻ.കാരശേരി പറഞ്ഞു.

എൽഡിഎഫിന് വളരെ എളുപ്പത്തിൽ ഭരണം നിലനിർത്താനാവില്ല: തൃശൂർ മേയർ

വാശിയേറിയ മത്സരമാണ് തൃശൂർ കോർപ്പറേഷനിലേക്ക് നടക്കുന്നതെന്ന് മേയർ എം.കെ. വർഗീസ്. നിയമസഭക്ക് മുൻപുള്ള സെമി ഫൈനലാണിത്. കഴിഞ്ഞ കാലത്ത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായി എന്ന സന്തോഷമുണ്ട്. തൻ്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചാൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും. പക്ഷെ പ്രബുദ്ധരായ ജനങ്ങൾ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. യുഡിഎഫ് വളരെയധികം പണിയെടുത്താൽ അധികാരത്തിൽ തിരികെ എത്താം, എൽഡിഎഫിന് വളരെ എളുപ്പത്തിൽ ഭരണം നിലനിർത്താം എന്ന് കരുതുന്നില്ലെന്നും എം.കെ. വർഗീസ്.

എല്ലാത്തരം വർ​ഗീയതയ്ക്ക് എതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറും: എം.എ. ബേബി

ഇടതു പക്ഷത്തിന് അനുകൂലമായ വിധി എഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർഎസ്എസിനെ എതിർക്കുന്ന യുഡിഎഫ് ജമാത്തെ ഇസ്ലാമിയുമായി സംഖ്യത്തിൽ എർപ്പെടുന്നത് എങ്ങനെ ന്യായീകരിക്കും. മതത്തിൻ്റെ അടിസ്ഥാനത്തിൽ ജനത്തെ ഭിന്നിപ്പിക്കൂന്ന നയം ശരിയല്ല. എല്ലാത്തരം വർ​ഗീയതയ്ക്ക് എതിരായ വിധിയെഴുത്തായി തെരഞ്ഞെടുപ്പ് മാറുമെന്നും എം.എ. ബേബി.

പോളിങ് ശതമാനം- സമയം- 01:09 PM

തൃശൂർ - 48.97

പാലക്കാട് - 50.87

മലപ്പുറം - 52.05

കോഴിക്കോട് - 50.48

വയനാട് - 49.95

കണ്ണൂർ - 48.67

കാസർഗോഡ് - 49.08

പോളിങ് ശതമാനം- സമയം- 01:20 PM

തൃശൂർ - 49.44

പാലക്കാട് - 51.46

മലപ്പുറം - 52.62

കോഴിക്കോട് - 51.13

വയനാട് - 50.46

കണ്ണൂർ - 49.23

കാസർഗോഡ് - 49.52

ആകെ- 51.05

തദ്ദേശ തിരഞ്ഞെടുപ്പ് കാസർ​ഗോഡ് ജില്ല അപ്ഡേറ്റ്സ്

ഉച്ചയ്ക്ക് 1.15 വരെ ജില്ലയിൽ 556255 പേർ വോട്ട് രേഖപ്പെടുത്തി. 256336 പുരുഷ വോട്ടർ മാരും 299918 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്‌ജെൻഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം 50.01.

മുനിസിപാലിറ്റി

കാഞ്ഞങ്ങാട് - 44.98%

കാസർഗോഡ് - 43.58%

നീലേശ്വരം - 54.23%

ബ്ലോക്ക്

നീലേശ്വരം - 55.71 %

കാഞ്ഞങ്ങാട് - 51.42%

പരപ്പ - 51.64%

കാസർഗോഡ് - 46.85%

കറടുക്ക - 52.55%

മഞ്ചേശ്വരം - 46.31%

"രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ല, യുഡിഎഫിന് മുന്നേറ്റമുണ്ടാകും"; വോട്ട് ചെയ്ത് ഷാഫി

പാലക്കാട് ​ന​ഗരസഭ 27ാം വാർഡിൽ ഷാഫി പറമ്പിൽ വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ വർഷങ്ങളേക്കാൾ മുന്നേറ്റം യുഡിഎഫിനുണ്ടാവുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പലയിടത്തും ബിജെപി-സിപിഐഎം സഖ്യമുണ്ട്. പലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയാകില്ല. കോൺ​ഗ്രസ് നേരത്തെ അതിൽ നടപടി എടുത്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് ശബരിമല സ്വർണക്കൊള്ളയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പോളിങ് ശതമാനം- സമയം- 01:42 PM

തൃശൂർ - 51.19

പാലക്കാട് - 53.05

മലപ്പുറം - 54.87

കോഴിക്കോട് - 53.59

വയനാട് - 51.95

കണ്ണൂർ - 55.55

കാസർഗോഡ് - 51.52

കോഴിക്കോട് തലയാട് വോട്ടർമാരുമായി പോയ ജീപ്പ് തല കീഴായി മറിഞ്ഞു

കോഴിക്കോട് തലയാട് വോട്ടർമാരുമായി പോയ ജീപ്പ് മറിഞ്ഞ് അപകടം. പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡ് തിരഞ്ഞെടുപ്പിലേക്ക് വോട്ടർമാരെ കൊണ്ടുപോയ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്.പാലത്തിലൂടെ പോവുകയായിരുന്ന ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് നിറയെ ആളുകൾ ഉണ്ടായിരുന്നു. ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ നിന്നും പുഴയിലേക്ക് മറിയുകയായിരുന്നു. ജീപ്പിൽ ഉണ്ടായ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറത്ത് പോളിങ് 60 ശതമാനം പിന്നിട്ടു

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം

ഉച്ചവരെ ആകെ പോളിങ് : 58.04 %

തൃശൂർ :55.96 %

പാലക്കാട് : 58.24 %

മലപ്പുറം : 59.73 %

കോഴിക്കോട് : 58.67%

വയനാട് : 57.48%

കണ്ണൂർ : 56.83%

കാസർഗോഡ് : 56.59%

മുന്നിൽ മലപ്പുറം

കുറവ് തൃശൂർ

കോഴിക്കോട് കോർപ്പറേഷനിൽ പോളിങ് 50 ശതമാനം പിന്നിട്ടു

മലപ്പുറത്ത് കനത്ത പോളിങ്. കുറവ് കാസർകോട്

ഉച്ചവരെ മികച്ച പോളിങ്. ആദ്യ എട്ട് മണിക്കൂറിൽ 50 ശതമാനം കടന്നു. ബൂത്തുകളിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര. മലപ്പുറത്ത് കനത്ത പോളിങ്. കുറവ് കാസർകോട്.

കോഴിക്കോട് വോട്ടർമാരും പൊലീസുമായി വാക്കുതർക്കം

കോഴിക്കോട് വെള്ളയിൽ ഫിഷറീസ് യുപി സ്കൂളിലെ ബൂത്ത് രണ്ടിൽ വാക്കുതർക്കം.വോട്ട് ക്യാൻവാസെന്ന് ആരോപിച്ചാണ് ബഹളം. വോട്ടർമാരും പൊലീസുമായി വാക്കുതർക്കം ഉണ്ടായി.

തദ്ദേശ തെരഞ്ഞെടുപ്പ് 2025- കോഴിക്കോട്

ജില്ലയില്‍ ഇതുവരെ പോളിംഗ് ശതമാനം- 64. 32%

1725576 പേര്‍ വോട്ട് രേഖപ്പെടുത്തി

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 789590

സ്ത്രീകള്‍ : 935982

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 4

ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്

പാലക്കാട് ജില്ലയിൽ പോളിങ് 66 . 1 ശതമാനം കടന്നു നഗരസഭയിൽ പോളിങ് കുറവ് - 54 .41 %

കോഴിക്കോട് പോളിങ് 64 ശതമാനം കടന്നു 

കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ ചാലപ്പുറം ഗണപത് ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

കണ്ണൂരിൽ 64.54% പോളിങ്

കണ്ണൂരിൽ 64.54% പോളിംങ്. തലശ്ശേരി ഒഴികെ എല്ലാ നഗരസഭകളിലും 60% ന് മുകളിൽ വോട്ട് രേഖപ്പെടുത്തി. കോർപ്പറേഷനിൽ 56.33% പോളിങ്. ആന്തൂരിൽ പോളിങ് 76.72%

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; സിപിഐഎം പാർട്ടി ഓഫീസ് പൂട്ടിച്ചു

വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് സിപിഐഎം പാർട്ടി ഓഫീസ് പൂട്ടിച്ചു. കോഴിക്കോട് കൊടിയത്തൂർ പന്നിക്കോട് പോളിങ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഐഎം പാർട്ടി ഓഫീസാണ് പൊലീസ് പൂട്ടിച്ചത്. പോളിങ് സ്റ്റേഷന് സമീപം പ്രവർത്തിച്ച പാർട്ടി ഓഫീസില്‍ നിന്നും സ്ലിപ്പുകള്‍ ഉള്‍പ്പെടെ എഴുതി നൽകുന്നുണ്ടെന്ന് പരാതിയെ തുടർന്നാണ് പൊലീസ് ഇടപെടൽ. യുഡിഎഫ് പ്രവർത്തകരാണ് പരാതി ഉന്നയിച്ചത്.

സിപിഎം - ലീഗ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

കോഴിക്കോട് സിപിഎം - ലീഗ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം. വെള്ളയിൽ ഫിഷറീസ് യു പി സ്കൂളിലെ ബൂത്ത് രണ്ടിലാണ് വാക്കുതർക്കം. ബൂത്തിനുള്ളിലെ വോട്ടുപിടുത്തവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പ്രവർത്തകരും പൊലീസുമായും വാക്ക് തർക്കം നടന്നു. പൊലീസ് ഇരുവിഭാഗത്തെയും ബൂത്ത് പരിസരത്തു നിന്നും പുറത്താക്കി. സ്ഥാനാർഥികളെ മാത്രം ബൂത്തിനുള്ളിൽ അനുവദിക്കൂ എന്നും പൊലീസ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; പോളിങ് ശതമാനം 68 കടന്നു

പോളിങ് ശതമാനം : 68.28

തൃശൂർ : 65.43

പാലക്കാട് : 68.38

മലപ്പുറം : 69.96

കോഴിക്കോട് : 68.6

വയനാട് : 68.21

കണ്ണൂർ : 67.16

കാസർഗോഡ് : 66.3

പോളിംഗിനിടെ സംഘർഷം; നാദാപുരത്ത് സുരക്ഷ വർധിപ്പിച്ചു

നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ പോളിംഗിനിടെ സംഘർഷാവസ്ഥയെ തുടർന്ന് കൂടുതൽ പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. വോട്ട് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശിയിരുന്നു. പോളിംഗിന് ശേഷം വൈകുന്നേരം സംഘർഷം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായാണ് സുരക്ഷ വർധിപ്പിച്ചത്.

പോളിംഗ് അവസാനിക്കാൻ ഒന്നര മണിക്കൂർ ബാക്കി

നാല് ജില്ലകളിൽ പോളിംഗ് 70 % കടന്നു

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പോളിംഗ് 70 % കടന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് - കോഴിക്കോട്

ജില്ലയില്‍ പോളിംഗ് ശതമാനം- 71. 1%

നിലവില്‍ 19,07,486 പേര്‍ വോട്ട് രേഖപ്പെടുത്തി

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 8,71,353

വോട്ട് ചെയ്ത സ്ത്രീകള്‍ : 10,36,128

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 5

ജില്ലയിൽ ആകെ 26,82,682 വോട്ടര്‍മാർ

കണ്ണൂരിൽ പോളിംഗ് 70% കടന്നു

കോർപ്പറേഷൻ- 62%

ആന്തൂർ- 82.52%

ആകെ ശതമാനം : 70.9

തൃശൂർ : 67.82

പാലക്കാട് : 71.33

മലപ്പുറം : 72.76

കോഴിക്കോട് : 71.92

വയനാട് : 71.45

കണ്ണൂർ : 70.51

കാസർകോഡ് : 69.17

ആകെ വോട്ടർമാർ: 1,53,37,176

കോർപ്പറേഷൻ

തൃശൂർ - 57.73

കോഴിക്കോട് - 63.65

കണ്ണൂർ - 62.55

Total- 61.31

കാസർഗോഡ് - 69.09 % രേഖപ്പെടുത്തി

ജില്ലയിൽ നിലവിൽ 7,68,463 പേർ വോട്ട് രേഖപ്പെടുത്തി

പുരുഷന്മാർ - 3,46,561

സ്ത്രീകൾ - 5,88,156

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്- രണ്ട്

ജില്ലയിൽ ആകെ 1112190 വോട്ടർമാർ

തൃശൂർ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ വോട്ട് രേഖപ്പെടുത്തി

നൂറ്റിപ്പതിനൊന്ന് വയസുകാരിയായ ജാനകി രാവുണ്ണിയാണ് പോളിംഗ് ബൂത്തിലെത്തിയത്. പുത്തൂർ പഞ്ചായത്തിലെ 12-ാം വാർഡ് ചേച്ചേരിക്കുന്നിലെ വോട്ടറാണ് ജാനകി

ഒളിവ് ജീവിതത്തിന് വിരാമം; വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തി. ഇനി കോടതി തീരുമാനിക്കും, സത്യം വിജയിക്കുമെന്ന് രാഹുലിൻ്റെ പ്രതികരണം.

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി

അൻവർ

വടക്കാഞ്ചേരി നഗരസഭ 20ആം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ ഇന്ന് വോട്ട് ചെയ്ത ഇയാൾ, വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ ഇയാളുടെ കയ്യിലെ പഴയ മഷിയടയാളം കണ്ടു. ഇതോടെയാണ് ഇയാളെ പിടികൂടിയത്. പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വച്ചു.

സമയം - വൈകീട്ട് 5.05 

തൃശൂർ - 69.93 %

പാലക്കാട് : 73.49 %

മലപ്പുറം : 74.81 %

കോഴിക്കോട് : 74.15 %

വയനാട് : 74.66 %

കണ്ണൂർ : 72.86 %

കാസർകോഡ് : 71.61 %

വോട്ട് ചെയ്യാൻ സ്വന്തം ഹെലികോപ്റ്ററിൽ പറന്നിറങ്ങി എം.എ. യൂസഫലി

എം.എ. യൂസഫലി

നാട്ടിക ഗവൺമെന്റ് മുസ്ലീം എൽ.പി സ്കൂളിലെത്തിയാണ് യൂസഫലി വോട്ട് രേഖപ്പെടുത്തിയത്.

ആകെ ശതമാനം : 74.26 %

തൃശൂർ : 70.92

പാലക്കാട് : 74.62

മലപ്പുറം : 75.81

കോഴിക്കോട് : 75.37

വയനാട് : 75.90

കണ്ണൂർ : 74.3

കാസർഗോഡ് : 72.74

വോട്ട് ചെയ്തവർ : 1.13 കോടി

തദ്ദേശ തെരഞ്ഞെടുപ്പ് - കോഴിക്കോട്

ജില്ലയില്‍ നിലവില്‍ 20,12,301 പേര്‍ വോട്ട് രേഖപ്പെടുത്തി

വോട്ട് ചെയ്ത പുരുഷന്മാര്‍ : 9,22,110

വോട്ട് ചെയ്ത സ്ത്രീകള്‍ : 1090184

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 7

ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാർ

കോർപ്പറേഷൻ -  ഇതുവരെ 65.14% പോളിങ്

തൃശൂർ- 60.95

കോഴിക്കോട്- 67.28

കണ്ണൂർ- 67.19

പോളിങ് ശതമാനം ജില്ലകളിൽ

തൃശൂർ : 71.14

പാലക്കാട് : 74.89

മലപ്പുറം : 76.11

കോഴിക്കോട് : 75.73

വയനാട് : 76.25

കണ്ണൂർ : 74.64

കാസർഗോഡ് : 73.02

കള്ളവോട്ടിന് ശ്രമം

കാസർഗോഡ് മധൂർ പഞ്ചായത്തിലാണ് കള്ളവോട്ട് ചെയ്യാൻ ശ്രമം. ജിഎൽപിഎസ് കുഡ്ലുവിലാണ് ശ്രമം. പൊലീസ് തടഞ്ഞതോടെ ഇയാൾ ഓടിപ്പോയി.

സിപിഐഎം ബൂത്തിന് നേരെ ഗുണ്ട ആക്രമണം

തൃശൂർ: പെങ്ങാമുക്കിൽ സിപിഐഎം ബൂത്തിന് നേരെ ഗുണ്ട ആക്രമണം. കുന്നംകുളം പഴഞ്ഞി പെങ്ങാമുക്കിൽ സിപിഐഎം ബൂത്തിന് നേരെയാണ് ഗുണ്ട ആക്രമണം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ ഷബീർ ആണ് ആക്രമണം നടത്തിയത്. പെങ്ങാമുക്ക് ഹൈസ്കൂളിന് സമീപത്തുള്ള ആനപ്പറമ്പ് പതിനേഴാം വാർഡിന്റെ ഒന്നാം ബൂത്താണ് ആക്രമിച്ചത്. ബൂത്തിലെ വോട്ടർപട്ടികയും മെഷീനും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

കള്ളവോട്ട് ചെയ്തതായി പരാതി

കോഴിക്കോട് കോർപ്പറേഷൻ 75-ാം വാർഡിൽ കള്ളവോട്ട് ചെയ്തതായി പരാതി. ആറാം ബൂത്തിലെ വോട്ടർമാരായ പ്രബോഷ്, വിവേക് എന്നിവരുടെ വോട്ട് മറ്റൊരാൾ ചെയ്തെന്നാണ് പരാതി.

തദ്ദേശ തെരഞ്ഞെടുപ്പ് - കോഴിക്കോട്

ജില്ലയില്‍ പോളിംഗ് ശതമാനം-  75.88%

നിലവില്‍ 2035631 പേര്‍ വോട്ട് രേഖപ്പെടുത്തി

പുരുഷന്‍മാര്‍ : 933353

സ്ത്രീകള്‍ : 1,102219

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 7

ആകെ 26,82,682 വോട്ടര്‍മാർ

പോളിംഗ് ബൂത്തിലേക്ക് കയറാൻ വഴിയില്ല;  വീൽചെയറിൽ എത്തിയ ഭിന്നശേഷിക്കാരി വോട്ട് ചെയ്യാതെ മടങ്ങി

സീന

തൃശൂരിൽ പോളിംഗ് ബൂത്തിലേക്ക് കയറാൻ വഴിയില്ലാതെ ഭിന്നശേഷിക്കാരിയായ വോട്ടർ വോട്ട് ചെയ്യാതെ മടങ്ങി. ആട്ടോരിൽ ആണ് സംഭവം. കോലഴി പഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടർ സീനയാണ് പോളിംഗ് ബൂത്തിലേക്ക് കയറാൻ കഴിയാതെ മടങ്ങിയത്. ഇലക്ട്രിക് വീൽചെയറിൽ എത്തിയ സീന കോളിംഗ് ബൂത്തിന് മുൻപിൽ എത്തിയ ശേഷമാണ് മടങ്ങിപ്പോയത്.

ജില്ലകളിൽ ആകെ ശതമാനം : 75.08

ആകെ വോട്ട് ചെയ്തവർ : 1.14കോടി

തൃശൂർ :71.46

പാലക്കാട് : 75.22

മലപ്പുറം : 76.44

കോഴിക്കോട് : 76.09

വയനാട് : 76.67

കണ്ണൂർ : 75.11

കാസർഗോഡ് : 73.51

കോർപ്പറേഷൻ- 65.91 %

തൃശൂരിൽ കള്ളവോട്ട് നടന്നതായി പരാതി

എറിയാട് പഞ്ചായത്തിലെ 21ാം വാർഡിൽ കള്ളവോട്ട് നടന്നതായി പരാതി. രാവിലെ പതിനൊന്ന് മണിയോടെ പുന്നക്കച്ചാൽ മദ്രസയിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പണിക്കവീട്ടിൽ ഷമീറിനാണ് തൻ്റെ വോട്ടവകാശം നിഷേധിക്കപ്പെട്ടത്. തനിക്ക് മുൻപെ മറ്റൊരാൾ തൻ്റെ വോട്ട് രേഖപ്പെടുത്തിയതറിഞ്ഞ ഷമീർ വോട്ടവകാശം വിനിയോഗിക്കാനാകാതെ മടങ്ങി.

കോർപ്പറേഷൻ - 66.46 %

തൃശൂർ - 61.89

കോഴിക്കോട് - 68.77

കണ്ണൂർ - 68.72

ജില്ലകളിൽ ആകെ ശതമാനം : 75.38 

വോട്ട് ചെയ്തവർ : 1.15 കോടി

തൃശൂർ : 71.88

പാലക്കാട് : 75.6

മലപ്പുറം : 76.85

കോഴിക്കോട് : 76.47

വയനാട് : 77.34

കണ്ണൂർ : 75.73

കാസർഗോഡ് : 74.03

ആകെ വോട്ടർമാർ: 1,53,37,176

ജില്ലകളിൽ വയനാട് മുന്നിൽ, ഏറ്റവും കുറവ് തൃശൂരിൽ

ആറ് മണിക്ക് ശേഷവും നീണ്ട ക്യൂ

തൃശൂർ അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ ബൂത്ത് നമ്പർ ഒന്നിലാണ് നിരവധിപേർ വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നത്. ആറുമണിക്ക് ശേഷം നൂറിലധികം പേരാണ് വെളുത്തൂർ അംഗനവാടിയിൽ വോട്ട് ചെയ്യാൻ നിൽക്കുന്നത്. വോട്ട് ചെയ്യാനുള്ളവർക്ക് പ്രത്യേക പാസ് നൽകി.

കള്ളവോട്ടിന് ശ്രമം

കാസർകോട് ചെറുവത്തൂർ പഞ്ചായത്തിലെ കാലിക്കടവ് വാർഡിൽ കള്ളവോട്ടിന് ശ്രമം. പരാതി നൽകിയ യുഡിഎഫ് ബൂത്ത്‌ ഏജന്റ്മാർക്ക് നേരെ അക്രമം. സിപിഐഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചു.

യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ അക്രമം

കാസർകോട് പിലിക്കോട് പഞ്ചായത്തിലെ ചന്തേര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ അക്രമം. ബൂത്തിന് പുറത്ത് നിന്ന് സ്ഥാനാർഥിയ്ക്ക് നേരെ സിപിഐഎം പ്രവർത്തകർ നായ്ക്കുരണ പൊടി വിതറി. രാഘവൻ കുളങ്ങരയ്ക്ക് നേരെയാണ് അക്രമം നടന്നത്.

പൊലീസ് അക്രമിയെ പിടികൂടുന്നു

കണ്ണൂരിൽ ആറ് മണിക്ക് ശേഷവും നീണ്ട ക്യൂ

മാലൂർ കാഞ്ഞിലേരി യുപി സ്കൂൾ ബൂത്തിൽ ആറ് മണിക്ക് ശേഷവും നൂറിലേറെ പേർ ക്യുവിൽ. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽപി സ്കൂൾ ഏഴാം നമ്പർ ബൂത്തിൽ 50 ഓളം പേർ ക്യൂവിലുണ്ട്. കണ്ണൂർ കോർപ്പറേഷൻ അത്താഴക്കുന്ന്‌ ബദർ പള്ളിയിലും ക്യു തുടരുന്നു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് 138ാം ബൂത്തിലും വോട്ടർമാരുടെ നീണ്ട നിര.

പയ്യാവൂരിലെ ക്യൂ

വോട്ടെടുപ്പ് പൂർത്തിയായി: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൻ്റെ അന്തിമ കണക്ക് അൽപ്പസമയത്തിനുള്ള പുറത്തു വരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ട് ഘട്ടവും ചേർത്ത് നിലവിൽ 73.5 ശതമാനമാണ് ആകെ പോളിംഗ്. തദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാർ, വോട്ട് ചെയ്തത് ഈ തെരഞ്ഞെടുപ്പിലാണ്. 2.1 കോടി പേർ വോട്ട് ചെയ്തു. വോട്ടെണ്ണൽ മറ്റന്നാൾ രാവിലെ 8 മണിക്ക് ആരംഭിക്കുമെന്നും എ. ഷാജഹാൻ പറഞ്ഞു.

ചെന്ത്രാപ്പിന്നി ചാമക്കാലയിൽ വോട്ടെടുപ്പ് നീളുന്നു

ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ എടുത്തിരുത്തി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ നീണ്ട നിര. നൂറോളം പേർ വോട്ട് ചെയ്യാനായി വരിയിൽ.

കൊടുങ്ങല്ലൂർ നഗരസഭയിലെ മുപ്പത്തിയേഴാം വാർഡിൽ നൂറോളം പേർ ക്യൂവിൽ

ആകെ പോളിംഗ്- 75.85 (രണ്ടാം ഘട്ടം മാത്രം)

തൃശൂർ- 72.26

പാലക്കാട്- 76.08

മലപ്പുറം- 77.24

കോഴിക്കോട്- 76.95

വയനാട്- 77.98

കണ്ണൂർ- 76.4

കാസർഗോഡ്- 74.64

കോർപ്പറേഷനുകൾ - 67.03

തൃശൂർ- 62.25

കോഴിക്കോട്- 69.33

കണ്ണൂർ- 69.53

കാസർഗോഡ് കള്ളവോട്ടിന് ശ്രമം

കാസർഗോഡ് കുഞ്ചത്തൂരിലും പുത്തിഗെയിലും കള്ളവോട്ടിന് ശ്രമം. പുത്തിഗെയിൽ കള്ളവോട്ടിന് ശ്രമിച്ചയാളെ ബൂത്തിനുള്ളിൽ തടഞ്ഞുവച്ചു. കള്ളവോട്ടിന് എത്തിയത് സിപിഐഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു.

പഞ്ചായത്തംഗം ഇരട്ടവോട്ട് ചെയ്തതായി പരാതി

കാസർഗോഡ് സിപിഐഎം പഞ്ചായത്ത് അംഗം ഇരട്ട വോട്ട് ചെയ്തതായി പരാതി. ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ മെമ്പർ വത്സലയക്കെതിരെയാണ് പരാതി. ആറാം വാർഡിലും നാലാം വാർഡിലും വോട്ട് ചെയ്തെന്ന് കോൺഗ്രസ്. ജില്ലാ കളക്ടർക്ക് പരാതി നൽകി.

കായക്കൊടി പഞ്ചായത്തിൽ പോളിംഗ് തുടരുന്നു

കോഴിക്കോട് കായക്കൊടി പഞ്ചായത്ത് വാർഡ് 5 ആക്കൽ എൽപി സ്കൂളിലെ ബൂത്തിൽ പോളിംഗ് തുടരുന്നു. നൂറിലേറെ പേർ ക്യൂവിൽ നിൽക്കുന്നു.

ബൂത്ത് ഏജൻ്റിനെതിരെ പൊലീസിൻ്റെ അതിക്രമം

കോഴിക്കോട് വാണിമേലിൽ ഒന്നാം വാർഡിലെ ബൂത്ത് ഏജന്റിനെ പൊലീസ് മർദിച്ചതായി പരാതി. യുഡിഎഫ് ബൂത്ത് ഏജൻ്റ് ഉൾപ്പെടെ നിരവധി പേർക്ക് പൊലീസ് മർദനമേറ്റു. സാരമായി പരിക്കേറ്റ ബൂത്ത് ഏജൻ്റ് നജ്മുസ്സാഖിബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിയടിയേറ്റ് കയ്യിൻ്റെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. വാണിമേൽ ഒന്നാം വാർഡ് ബൂത്തായ നിർത്തുമ്മൽ പീടികയിലെ മദ്രസ ബൂത്തിലാണ് സംഭവം.

ഇവിടെ ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഇരുമുന്നണിയുടെയും ഏജൻ്റുമാർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയിൽ ബൂത്തിന് സമീപത്തെത്തിയ വളയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റോഡിൽ കൂടി നിൽക്കുന്നവരെയെല്ലാം മർദിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പോളിംഗ്

രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 73.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ആദ്യ ഘട്ടം - 70.91 %

രണ്ടാം ഘട്ടം - 76.08 %

2020 തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ 2.26 ശതമാനം കുറവ് പോളിംഗാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കൂടിയ പോളിംഗ് ശതമാനം വയനാട്,  കുറവ് പത്തനംതിട്ട

കോർപ്പറേഷനുകളിൽ കൂടുതൽ പോളിംഗ് ശതമാനം കണ്ണൂർ, കുറവ് തിരുവനന്തപുരം

യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ സിപിഐഎം പ്രവർത്തകർ മർദിച്ചതായി പരാതി

കോഴിക്കോട് നാദാപുരം എടച്ചേരിയിൽ യുഡിഎഫ് ബൂത്ത് ഏജൻ്റുമാരെ സിപിഐഎം പ്രവർത്തകർ മർദിച്ചതായി പരാതി. കോൺഗ്രസ് നേതാവ് പവിത്രനെ ബൂത്തിൽ തടഞ്ഞുവെച്ച് സിപിഐഎം പ്രവർത്തകർ മർദിക്കുകയായിരുന്നു. പിടിച്ചു മാറ്റാൻ പോയ ലീഗ് പ്രവർത്തകനായ പി.കെ. മുഹമ്മദിനെയും സിപിഐഎം പ്രവർത്തകർ മർദിച്ചു. എടച്ചേരി ഒന്നാം വാർഡിലെ മൂരിപ്പാറ ബൂത്തിലാണ് സംഭവം.

സ്ഥാനാർഥിക്ക് നേരെ വധശ്രമം

കോഴിക്കോട് നാദാപുരം  ചെക്യാട് പഞ്ചായത്ത് നാലാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി കെ.പി. കുമാരന് നേരെ വധശ്രമം. വൈകിട്ടോടെ കാലിക്കൊളുമ്പ് ബൂത്തിനടുത്ത് വെച്ച് സിപിഐഎം പ്രവർത്തകരായ കുഞ്ഞിപ്പറമ്പത്ത് അൻസിൻ, വളയം പഞ്ചായത്തിലെ ഒ.കെ. മനോജ് എന്നിവർ ആക്രമിച്ചതായി പരാതി.

കെ.പി. കുമാരൻ വോട്ടിംഗ് നടപടികൾ കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് ആക്രമണം ഉണ്ടായത്. സ്ഥാനാർഥിയുടെ കാറിൻ്റെ മുന്നിൽ ചാടി വീണ് വധഭീഷണി മുഴക്കി കയ്യിൽ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട് കാറിൻ്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയുമായിരുന്നു. നേരത്തെ വധഭീഷണിയെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായി കുമാരൻ പറഞ്ഞു.

ദളിത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതായി പരാതി

വോട്ടെടുപ്പിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന ദളിത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചതായി പരാതി. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന തൃശ്ശിലേരി മുണ്ടൻ കുറ്റി മധു എം.ആറാണ് പരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സിപിഐഎം ആണ് പിന്നിലെന്നാണ് മധു ആരോപിക്കുന്നത്.

SCROLL FOR NEXT