നിതാ മോൾ Source: News Malayalam 24x7
Local Body Poll

ട്വൻ്റി ട്വൻ്റി ഐക്കരനാട് പഞ്ചായത്തിലെ ജനങ്ങൾക്ക് ഉണ്ടാക്കുന്നത് ഭീമമായ നഷ്ടം; രൂക്ഷവിമർശനവുമായി മുൻ പഞ്ചായത്ത് പ്രസിഡൻ്റ്

ട്വിൻ്റി ട്വിൻ്റി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഐക്കരനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിതാമോൾ

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ട്വൻ്റി ട്വൻ്റി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഐക്കരനാട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നിതാ മോൾ. തെമ്മാടിത്തത്തിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ആളാണ് താനെന്ന് നിതാമോൾ പറയുന്നു. പഞ്ചായത്തിലെ ജനങ്ങൾക്ക് ഭീമമായ നഷ്ടമാണ് ട്വൻ്റി ട്വൻ്റി ഉണ്ടാക്കുന്നതെന്നും നിതാ മോളുടെ വിമർശനം.

ഐക്കരനാട്ടിൽ പ്രതിപക്ഷമില്ലാത്തതിനാൽ ചതി മനസിലാക്കാൻ ആർക്കും കഴിയില്ല. ഐക്കരനാട് പ‍ഞ്ചായത്തിലെ എൽഡിഎഫ് കൺവെൻഷനിലാണ് നിതാ മോൾ ട്വൻ്റി ട്വൻ്റിയെ രൂക്ഷമായി വിമർശിച്ചത്.

SCROLL FOR NEXT