Local Body Poll

തരൂരും രാഹുലും കോൺഗ്രസിൻ്റെ ശോഭ കെടുത്തുന്നു: എം.എൻ. കാരശ്ശേരി

രാഹുൽ വിഷയത്തിൽ 140 മണ്ഡലങ്ങളിലും കോൺഗ്രസ് നേതാക്കൾ മറുപടി പറയേണ്ട അവസ്ഥ ഉണ്ടായെന്നും കാരശ്ശേരി കുറ്റപ്പെടുത്തി.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ശശി തരൂരും രാഹുൽ മാങ്കൂട്ടത്തിലും കോൺഗ്രസിൻ്റെ ശോഭ കെടുത്തുന്നുവെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷനുമായ എം. എൻ. കാരശ്ശേരി. തരൂർ ഏത് പാർട്ടിയിലാണെന്ന് പോലും വ്യക്തതയില്ല. രാഹുൽ വിഷയത്തിൽ 140 മണ്ഡലങ്ങളിലും കോൺഗ്രസ് നേതാക്കൾ മറുപടി പറയേണ്ട അവസ്ഥ ഉണ്ടായെന്നും കാരശ്ശേരി കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മുഖ്യമന്ത്രിയെ ചൊല്ലി തർക്കത്തിലാണ് കോൺഗ്രസ്. എൽഡിഎഫിന് മൂന്നാം ഊഴം വേണ്ടെന്നും തുടർഭരണം മുന്നണിയെ ദുഷിപ്പിക്കുമെന്നും എം എൻ കാരശ്ശേരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT