പത്തനംതിട്ട: വന്യമൃഗ ശല്യത്തെ പറ്റിയാണ് പത്തനംതിട്ട സീതത്തോട് ഗ്രാമപഞ്ചായത്തിലെ വോട്ടർമാർക്ക് പറയാനുള്ളത്. വന്യമൃഗ ശല്യം സഹിക്കാനാകാതെ നിരവധി ആളുകളാണ് ഇതിനകം നാടുപേക്ഷിച്ച് പോയത്. വനം വകുപ്പിൻ്റെ കാര്യക്ഷമമല്ലാത്ത പരിഹാര മാർഗങ്ങളെയും സ്വയം പ്രതിരോധ മാർഗങ്ങളെയും ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് വോട്ടർമാരുടെ ആവശ്യം.