പ്രമീള ശശിധരൻ, എൻ. ശിവരാജൻ Source: News Malayalam 24x7
Local Body Poll

പാലക്കാട് നഗരസഭയിൽ എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പട്ടികയിൽ പ്രമീള ശശിധരനും എൻ. ശിവരാജനുമില്ല

ഇത്തവണ സ്ഥാനാർഥികളിൽ ഭൂരിഭാഗവും സി. കൃഷ്ണകുമാർ പക്ഷത്തുള്ളവരാണ്

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നഗരസഭയിലേക്കുള്ള എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുൻ ചെയർപേഴ്സൺ പ്രമീള ശശിധരനും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവൻരാജനും സീറ്റ് നൽകിയില്ല. ശിവരാജൻ ആവശ്യപ്പെട്ട പട്ടിക്കര വാർഡിൽ ബിജെപി സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് ഇ.എൻ.കൃഷ്ണദാസ് മത്സരിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ധാരണ മുതൽക്കെ പാലക്കാട് ബിജെപിയിൽ ഭിന്നത തുടങ്ങിയിരുന്നു. ഇത്തവണ സ്ഥാനാർഥികളിൽ ഭൂരിഭാഗവും സി. കൃഷ്ണകുമാർ പക്ഷത്തുള്ളവരാണ്. പ്രശാന്ത് ശിവനും മിനി കൃഷ്ണകുമാറും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പട്ടിക തയ്യാറാക്കുന്നതിൽ പ്രമീള ശശിധരൻ ഉൾപ്പടെയുള്ളവരോട് കൂടി ആലോചിച്ചില്ലെന്നടക്കം പരാതി ഉയർന്നിരുന്നു. പിന്നാലെയാണ് ബിജെപി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമായതിനെ തുടർന്ന് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ അജയൻ ഇക്കാര്യം അറിയിച്ചത്.

SCROLL FOR NEXT