Social Media
Local Body Poll

ഒരേയൊരു സീറ്റിൽ പിടിച്ചത് ചരിത്ര വിജയം; തൃപ്പൂണിത്തുറ നഗരസഭ കയ്യടക്കി എൻഡിഎ

വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ ബിജെപിയുടെ മുന്നേറ്റം പ്രകടമായിരുന്നു. എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടമാണ് തൃപ്പൂണിത്തുറയില്‍ കണ്ടത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം; തദ്ദേശതെരഞ്ഞടുപ്പ് ഫലം വരുമ്പോൾ കേരളം അമ്പരപ്പോടെ കണ്ട വിധികളിലൊന്ന് തൃപ്പൂണിത്തുറ നഗരസഭയിലാണ്. ചരിത്രം വിജയം നേട് എൻഡിഎ തൃപ്പൂണിത്തുറ നഗരസഭ പിടിച്ചത് ഒരൊറ്റ സീറ്റിന്റെ പിൻബലത്തിലാണ്. കാലങ്ങളായി എൽഡിഎഫും യു.ഡി.എഫും മാറി മാറി ഭരിച്ച തൃപ്പൂണിത്തുറയിൽ ഇത്തവണ 21 സീറ്റുകളാണ് എൻഡിഎ നേടിയത്.

ഇഞ്ചോടിഞ്ച് പോരാടട്ത്തിനൊടുവിൽ 20 സീറ്റുകൾ നേടിയ എൽഡിഎഫ് പ്രതിപക്ഷമായൊതുങ്ങുമ്പോൾ 16 സീറ്റുകളാണ് യുഡിഎസ് നേടിയത്. നിലവിൽ നഗരസഭ ഭരിച്ചിരുന്ന എൽഡിഎഫിൽ നിന്നാണ് എൻഡിഎ ഭരണം പിടിച്ചെടുത്തത്. ഇത്തവണ തെരഞ്ഞെടുപ്പിന് വലിയ പ്രചാരണമാണ് ബിജെപി തൃപ്പൂണിത്തുറയിൽ നടത്തിയത്. വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ ബിജെപിയുടെ മുന്നേറ്റം പ്രകടമായിരുന്നു. എല്‍ഡിഎഫ്-എന്‍ഡിഎ പോരാട്ടമാണ് തൃപ്പൂണിത്തുറയില്‍ കണ്ടത്.

എ ക്ലാസ് നഗരസഭയായി കണക്കാക്കിയാണ് നഗരസഭയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിര്‍ത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യുഡിഎഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. സംസ്ഥാനത്തെ മൊത്തം കണക്കെടുത്താൽ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വര്‍ധിച്ചിട്ടുണ്ട്. വാര്‍ഡുകളുടെ എണ്ണവും അവര്‍ കൂട്ടിയതായി കാണാം.

SCROLL FOR NEXT