തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് നേതാക്കൾ രാജിവച്ചു. നേമം മണ്ഡലം സെക്രട്ടറി, കരമന ഏരിയാ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഉൾപ്പടെയുള്ളവരാണ് രാജിവച്ചത്.
നേമം മണ്ഡലം സെക്രട്ടറി രാജകുമാർ, കരമന ഏരിയ വൈസ് പ്രസിഡൻ്റ് ജി. രുദ്രാക്ഷന്‍, ഏരിയാ കമ്മിറ്റി അംഗം അനീഷ് ശ്രീനിവാസൻ എന്നിവരാണ് രാജിവച്ചത്. മുടവൻമുഗൾ വാർഡിൽ ബിജുകുമാറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് നേതാക്കൾ രാജിവച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലും പ്രവർത്തകർ അഭിപ്രായ പ്രകടനം നടത്തി.