കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന ഡിവിഷനുകളിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ. ജനീഷ്. യുവാക്കൾ മത്സര രംഗത്തിറങ്ങുമ്പോൾ തൊഴിലില്ലായ്മ അടക്കം കണ്ടെത്താനും പരിഹരിക്കാനും സാധിക്കുമെന്നും ജനീഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൻ്റെ വിവാദ എഫ്ബി പോസ്റ്റ് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും ജനീഷ് വ്യക്തമാക്കി.