കോഴിക്കോട്: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത്തവണ രണ്ട് യുവ രക്തങ്ങൾ മത്സരത്തിനുണ്ട്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി. താജുദീനും, എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖുമാണ് മത്സരത്തിനെത്തുന്നത്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദീൻ നാദാപുരം ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് താമരശ്ശേരി ഡിവിഷനിൽ നിന്നും മത്സരിക്കും. പ്രസ്ഥാനം എൽപ്പിച്ച പുതിയ ചുമതലയെ ഏറെ ഗൗരവത്തോടെയാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്.
സ്വന്തം നാട്ടിൽ മത്സരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിച്ച സ്വീകാര്യത പൊതു തിരഞ്ഞെടുപ്പിലും ലഭിക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. യുവ മത്സരാർഥികൾ എന്ന നിലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജെൻ സി തന്ത്രങ്ങളും ഉണ്ടാകുമെന്നാണ് ഇരുവരും പറയുന്നത്.