ജഷീർ പള്ളിവയൽ Source: News Malayalam 24x7
Local Body Poll

'പാർട്ടിയെ മുറിവേൽപ്പിക്കാനാവില്ല'; ഒടുവിൽ പത്രിക പിൻവലിച്ച് ജഷീർ പള്ളിവയൽ

വയനാട്ടില്‍ കോണ്‍ഗ്രസ് വിമതനായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍ മത്സരിക്കാനിറങ്ങിയത്

Author : ന്യൂസ് ഡെസ്ക്

വയനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസമായി ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിൽ പത്രിക പിൻവലിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ. പാർട്ടിയെ മുറിവേൽപ്പിക്കാൻ കഴിയാത്തതിനാലാണ് പത്രിക പിൻവലിക്കുന്നതെന്നും ജഷീർ വ്യക്തമാക്കി.

വയനാട്ടില്‍ കോണ്‍ഗ്രസ് വിമതനായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയല്‍ മത്സരിക്കാനിറങ്ങിയത്.വി.ഡി.സതീശനും കെ. സുധാകരനും ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനു ശേഷമാണ് ഇപ്പോൾ ജഷീർ പത്രിക പിൻവലിക്കാൻ തയ്യാറായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായും ഇതിനിടെ അനുരഞ്ജന ചർച്ച നടന്നിരുന്നു. നിരവധി ചർച്ചകൾക്കൊടുവിലാണ് ജഷീർ ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ നിന്ന് മത്സരിക്കാൻ നൽകിയ നാമനിർദേശ പത്രിക പിൻവലിച്ചത്. ഇതിനുമുമ്പായി ഇന്ന് രാവിലെ ഡിസിസി ഓഫീസിലും ജഷീർ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ചർച്ചയെ തുടർന്ന് കോൺഗ്രസിൽ തന്നെ തുടരുമെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാകുമെന്നും ജഷീർ നേതാക്കൾക്ക് വാക്ക്‌ നൽകിയിട്ടുണ്ട്.

SCROLL FOR NEXT