തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മനുഷ്യരുടെ ചെറുതും വലുതുമായ പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യപ്പെടും. തെരഞ്ഞെടുപ്പ് കാലത്ത് നൽകുന്ന വാഗ്ദാനങ്ങളിൽ ചിലത് പാലിക്കപ്പെടും. മറ്റു ചിലത് അടുത്ത തെരഞ്ഞെടുപ്പിലും ചർച്ചയാകും. എന്നാൽ എത്ര തെരഞ്ഞെടുപ്പുകൾ വന്നാലും മാറ്റം ഒന്നുമില്ലാത്ത കുറെ ആളുകളുണ്ട്. പത്തനംതിട്ടയിലെ ജനങ്ങൾക്കും ചിലത് പറയാനുണ്ട്.