പാലക്കാട്; അഗളിയിൽ വിമതനായി മത്സരിക്കുന്ന ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെതിരെ വധഭീഷണിയെന്ന് ആരോപണം. സിപിഐഎം അഗളി ലോക്കൽ സെക്രട്ടറി എൻ.ജംഷീറിനെതിരെയാണ് ആരോപണം. അഗളി പഞ്ചായത്ത് 18-ാം വാർഡിൽ സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതാണ് പരാതി.
പരാതി നൽകിയിട്ടും ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുക്കുന്നില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു. ഇതിനെ തുടർന്ന്, ജില്ലാ പൊലീസ് മേധാവിക്കും രാമകൃഷ്ണൻ പരാതി നൽകി. കോടതിയിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഓഡിയോ സന്ദേശം ഉൾപ്പെടെ നൽകിയിട്ടും പരാതി സ്വീകരിച്ചില്ലെന്നും രാമകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അഗളി പഞ്ചായത്ത് 18-ാം വാർഡിൽ സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു സിപിഐഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീറിൻറെ ഭീഷണി