ഹസീന Source: News Malayalam 24x7
Local Body Poll

യുഡിഎഫ് സ്ഥാനാർഥിയുടെ മരണം: മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

യുഡിഎഫ് സ്ഥാനാർഥി വെട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർഥി വെട്ടത്ത് ഹസീനയുടെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പായിമ്പാടം ഏഴാം വാർഡിൽനിന്നു മത്സരിക്കുന്ന ലീഗ് സ്ഥാനാർഥി വെട്ടത്ത് ഹസീന (52) ഇന്നലെ രാത്രിയാണ് വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ് അന്തരിച്ച ഹസീന.

ഇന്നലെ രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വേട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് ഹസീന വീട്ടിലെത്തിയത്. തുടർന്ന് രാത്രി 11.15ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.

SCROLL FOR NEXT