Local Body Poll

മത്സരിക്കാന്‍ തയ്യാറാകാന്‍ ആദ്യം പറഞ്ഞത് കടകംപള്ളി സുരേന്ദ്രൻ; ഇനി പിന്മാറില്ലെന്ന് ഉള്ളൂരിലെ വിമത സ്ഥാനാര്‍ഥി

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കടകംപള്ളി ഇടപെട്ടാണെന്നും കെ. ശ്രീകണ്ഠന്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മത്സരിക്കാന്‍ തയ്യാറാവാന്‍ ആദ്യം തന്നോട് ആവശ്യപ്പെട്ടത് കടകംപള്ളി സുരേന്ദ്രനെന്ന് ഉള്ളൂരിലെ സിപിഐഎം വിമത സ്ഥാനാര്‍ഥി കെ ശ്രീകണ്ഠന്‍. തന്റെ സ്ഥാനാര്‍ഥിത്വം അട്ടിമറിച്ചതിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്റെ വ്യക്തി താത്പര്യമാണെന്നും ഉള്ളൂര്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് കൂടിയായ ശ്രീകണ്ഠന്‍ ന്യൂസ്മലയാളത്തോട് പറഞ്ഞു.

'മത്സരിക്കാന്‍ ആവശ്യപ്പെട്ടത് കടകംപള്ളി. ഇനി മത്സരത്തില്‍ നിന്ന് പിന്മാറില്ല. പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ല. പുറത്താക്കിയാലും പാര്‍ട്ടിയില്‍ തുടരും. പ്രാദേശികമായി ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത് എന്നെ. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കടകംപള്ളി ഇടപെട്ടാണ്,' കെ ശ്രീകണ്ഠന്‍ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതനുസരിച്ചാണ് താന്‍ വീടുകള്‍ കയറി വോട്ടഭ്യര്‍ഥിച്ച് തുടങ്ങിയതെന്നും കടകംപള്ളി പാര്‍ട്ടി നേതൃത്വത്തെ തെറ്റിധരിപ്പിച്ചുവെന്നും കെ. ശ്രീകണ്ഠന്‍ പറഞ്ഞു.

SCROLL FOR NEXT