വി.ഡി. സതീശൻ 
Local Body Poll

യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരും; ജനങ്ങൾ അതിനായി കാത്തിരിക്കുന്നു: വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിരോധത്തിലായത് സിപിഐഎം ആണെന്നും സതീശൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിൻ്റെ തിരിച്ചുവരവിനായി ജനങ്ങൾ കാത്തിരിക്കുകയാണ്.സർക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സതീശൻ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള യിൽ ജനങ്ങൾ അമ്പരന്നു നിൽക്കുകയാണ്. നടപടികൾ നീട്ടിവെക്കാൻ എസ്ഐടിക്ക് മുകളിൽ മുഖ്യമന്ത്രി ഓഫീസ് സമ്മർദം ചെലുത്തി. സ്വർണക്കൊള്ളയിൽ ഉന്നത സിപിഐഎം നേതാക്കളാണ് പ്രതികളെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിരോധത്തിലായത് സിപിഐഎം ആണ്. ഞങ്ങൾ ആ കൈവിട്ടുവെന്നും സതീശൻ പറഞ്ഞു. സിപിഐഎം ഇപ്പോഴും പലരെയും നടപടിയെടുക്കാതെ കൊണ്ടുനടക്കുന്നുവെന്നും സതീശൻ വിമർശിച്ചു.

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ അപ്പീൽ പോകുന്ന നടപടി സ്വാഗതം ചെയ്യുന്നു. അതിജീവിതക്കെതിരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാൻ ആവില്ലെന്നും സതീശൻ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇത് പതിവാണ്. ഞങ്ങളുടെ ഒരു അംഗത്തിനെതിരെ നടപടിയെടുത്തപ്പോൾ തനിക്കെതിരെയും സൈബർ അക്രമം ഉണ്ടായി എന്ന് വി. ഡി. സതീശൻ അറിയിച്ചു. ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത് തീരുമാനത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT