സ്ഥാനാർഥികൾക്കും പാർട്ടികൾക്കും മുന്നറിയിപ്പുമായി വീടിനു മുൻവശം പോസ്റ്റർ പതിച്ചിരിക്കുകയാണ് എറണാകുളം കാലടി പഞ്ചായത്തിലെ ജയന്തൻ നമ്പൂതിരി. ഗതാഗത തടസ്സത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വോട്ട് ചോദിക്കേണ്ടെന്നാണ് ജയന്തൻ നമ്പൂതിരിയുടെ മുന്നറിയിപ്പ്. കാലടി ടൗണിൽ പെരുമ്പാവൂരിനെ ബന്ധിപ്പിക്കുന്ന ശ്രീ ശങ്കരാ പാലത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് വീടിനു മുൻവശം പോസ്റ്റർ പതിച്ചത്. കുഴികൾ അടച്ച് ഗതാഗതക്കുരുക്ക് പരിഹരിച്ചില്ലെങ്കിൽ കുടുംബത്തിലെ 14 വോട്ട് ഒരു മുന്നണിക്കും കിട്ടില്ലെന്ന് ജയന്തൻ നമ്പൂതിരി പറഞ്ഞു.