മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ Source: News Malayalam 24x7
Local Body Poll

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയില്ല; തിരുവനന്തപുരത്ത് ബന്ധുവിനെ മർദിച്ച് സ്ഥാനാർഥിയുടെ സഹോദരി

ശാസ്താംനട വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബാലുവിൻ്റെ സഹോദരി ബിന്ദുവാണ് മർദിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്തതിന് യുവതിക്ക് മർദനം. ശാസ്താനംനട വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബാലുവിന്റെ സഹോദരിയാണ് ബന്ധുവായ യുവതിയെ മർദിച്ചത്. സ്ഥാനാർഥിയുടെ ബന്ധുവായ സുനി എന്ന സ്ത്രീയെയാണ് ബിന്ദു മർദിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ഇലകമൺ പഞ്ചായത്തിലെ ശാസ്താംനട വാർഡിലാണ് സംഭവം. വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബാലുവിൻ്റെ സഹോദരി ബിന്ദുവാണ് മർദിച്ചത്. ഇവർ പ്രചാരണത്തിന് ഇറങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു മർദനമെന്നാണ് റിപ്പോർട്ട്. ബിന്ദുവിനും കൂടെയുണ്ടായിരുന്ന സന്തോഷിനുമെതിരെ പൊലീസ് കേസെടുത്തു.

SCROLL FOR NEXT