NEWSROOM

ഒഡീഷയില്‍ മിന്നലേറ്റ് 10 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


ഒഡീഷയില്‍ മിന്നലേറ്റ് 10 പേർക്ക് ദാരുണാന്ത്യം. കോരാപുട്ട്, ജാജ്പൂര്‍, ഗഞ്ചം, ധെങ്കനാല്‍, ഗജപതി എന്നീ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

മിന്നലേറ്റ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു.  ബ്രുദി മഡിങ്ക ഇവരുടെ കൊച്ചുമകൾ കാസ മഡിങ്ക, പ്രദേശവാസി അംബിക കാസി എന്നിവരാണ് മരിച്ചത്. 

മിന്നലേറ്റ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT