NEWSROOM

രഹസ്യ വിവരത്തെത്തുടർന്ന് പരിശോധന; നഗരൂരിൽ നിന്നും പിടിച്ചെടുത്തത് 1000 കിലോയോളം നിരോധിത പുകയില ഉത്പ്പന്നങ്ങൾ

വഞ്ചിയൂർ സ്വദേശി സാജിദ് ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്



തിരുവനന്തപുരം നഗരൂരിൽ വാടക വീട്ടിൽ നിന്നും ആയിരം കിലോയോളം വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് കിളിമാനൂർ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഉത്പ്പന്നങ്ങൾ പിടികൂടിയത്.

നഗരൂർ സ്വദേശി ശശികുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. വഞ്ചിയൂർ സ്വദേശി സാജിദ് ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. എക്സൈസ് എത്തുമ്പോൾ സാജിദ് വീട്ടിൽ ഉണ്ടായിരുന്നില്ല. സാജിദിനായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



അതേസമയം, പാലക്കാട് ചാലിശ്ശേരിയിൽ നിന്നും 75000 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നം പിടികൂടി. പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പ്പന്നം കണ്ടെത്തിയത്.

30 ലക്ഷത്തോളം രൂപ വിലവരുന്ന ഹാൻസ് ശേഖരമാണ് പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ നൂറ് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.

SCROLL FOR NEXT