NEWSROOM

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അട്ടപ്പാടിയിൽ യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമത്തിലൂടെയാണ് കുട്ടിയെ പ്രതി പരിചയപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഗോത്ര ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടത്തറ സ്വദേശി അബു താഹിറിനെ(26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അഗളി ഗോത്ര വിഭാഗത്തിൽപെട്ട പത്താം ക്ലാസുകാരിയെ ഗർഭിണിയാക്കിയെന്നാണ് പരാതി. പ്രതിയെ അട്ടപ്പാടി കോടതി റിമാൻഡ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കുട്ടിയെ കഴിഞ്ഞ  മധ്യ വേനലവധിക്കാലത്താണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

SCROLL FOR NEXT