NEWSROOM

തിരുവനന്തപുരത്ത് പത്ത് വയസുകാരി ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

കുളക്കോട് സ്വദേശി ദിൽഷിതയാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുളക്കോട് സ്വദേശി ദിൽഷിതയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കുട്ടി മരിക്കുന്ന സമയം അപ്പൂപ്പനും ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ദിൽഷിത.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT