മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിൽ ട്യൂഷൻ ക്ലാസിൽ പോയിരുന്ന 11 വയസ്സുകാരിയെയാണ് ട്യൂഷൻ അധ്യാപകൻ ബലാത്സംഗത്തിനിരയാക്കിയത്. 30 കാരനായ അറബിക് അധ്യാപകനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതി തൻ്റെ വീട്ടിൽ കുട്ടികളെ ഉറുദുവും അറബിയും പഠിപ്പിച്ചിരുന്നതായി പേത്ത്ബീഡ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ. മുദ്ലിയാർ പറഞ്ഞു.
മറ്റ് വിദ്യാർഥികൾ പോയതിന് ശേഷമാണ് ഇയാൾ പെൺകുട്ടിയെ പലതവണ ബലാത്സംഗത്തിനിരയാക്കിയത്. ഇതിന് പുറമേ ഇയാൾ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയയാക്കിയിരുന്നു.
വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ബലാത്സംഗം നടന്നതായി ഡോക്ടർ വെളിപ്പെടുത്തിയതോടെയാണ് കുറ്റകൃത്യം പുറത്തറിയുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അധ്യാപകൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നൽകിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ബലാത്സംഗം, പ്രകൃതി വിരുദ്ധ ലൈംഗികത, പോക്സോ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.