NEWSROOM

ട്യൂഷന് പോകാനായി വീട്ടിൽ നിന്നിറങ്ങി; 12 വയസുകാരനെ കാണാതായെന്ന് പരാതി

ചിങ്ങവനം പൊലീസ് കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

കോട്ടയം കുറിച്ചിയിൽ നിന്ന് 12 വയസുകാരനെ കാണാതായതായി പരാതി. കുറിച്ചി ചാമക്കുളം ശശിഭവനിൽ സനുവിൻ്റെയും  ശരണ്യയുടെയും മകൻ അദ്വൈതിനെയാണ് കാണാതായത്.

രാവിലെ ട്യൂഷന് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. എന്നാൽ കുട്ടി ട്യൂഷൻ ക്ലാസ്സിൽ എത്തിയില്ല. ചിങ്ങവനം പൊലീസ് കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.

SCROLL FOR NEXT