NEWSROOM

പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 120 കിലോ ഗ്രാം; നാല് പേര്‍ അറസ്റ്റില്‍

തൃശൂര്‍ പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് എത്തിച്ച 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Author : ന്യൂസ് ഡെസ്ക്


തൃശൂര്‍ പാലിയേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് വില്‍പ്പനയ്ക്ക് എത്തിച്ച 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷിജോ ടിജെ, എറണാകുളം സ്വദേശി ആഷ്ലിന്‍, തൃശൂര്‍ സ്വദേശി ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍ ആണിവര്‍.

തൃശൂര്‍ റൂറല്‍ പൊലീസും ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിട്ടുള്ളത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തിയാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനിലേക്ക് എത്തിച്ചു. തൃശൂര്‍ ജില്ലയില്‍ സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ട കൂടിയാണ് ഇത്. ഈ നാല് പേര്‍ക്ക് പിന്നില്‍ ഒരു രഹസ്യ സംഘം കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

SCROLL FOR NEXT