പ്രതീകാത്മകമായ ചിത്രം 
NEWSROOM

ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാര്‍ അടക്കം 16 പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഒമാനിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഒമാനിലെ ദുകം തുറമുഖത്തിനു സമീപം റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മറിഞ്ഞത്. 16 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. 

എണ്ണക്കപ്പലിലെ മുഴുവൻ ജീവനക്കാരെയും കാണാതായതായി സുൽത്താനേറ്റിൻ്റെ മാരിടൈം സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. 16 ജീവനക്കാരിൽ 13 പേർ ഇന്ത്യക്കാരാണ്.  മൂന്ന് പേർ ശ്രീലങ്കൻ സ്വദേശികളാണ്. ഒമാൻ്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് ദുകം തുറമുഖം സ്ഥിതി ചെയ്യുന്നത്. ഒമാൻ്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് ദുകം തുറമുഖം. ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഖനന കേന്ദ്രം ഇവിടെയാണ്.

കപ്പൽ മറിഞ്ഞെന്നും ജീവനക്കാർക്കായുള്ള  തിരച്ചിൽ തുടരുകയാണെന്നും സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. യമനിലെ തുറമുഖ നഗരമായ ഏദനിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപെട്ടത്. 2007 ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണക്കപ്പലാണ് മറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം.

SCROLL FOR NEXT