NEWSROOM

നിപയിൽ ആശ്വാസം; 13 പരിശോധന ഫലങ്ങളും നെഗറ്റീവ്

നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൾ റൂം ഉൾപ്പെടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

നിപയിൽ ആശ്വാസമേകി 13 പരിശോധന ഫലങ്ങളും നെഗറ്റീവ്. ഹൈറിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. നിപ ബാധിച്ച് മരിച്ച വണ്ടൂർ നടുവത്ത് സ്വദേശിയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ 66 ടീമുകളായി ഫീല്‍ഡ് പനി സര്‍വേ ഇന്നും തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൾ റൂം ഉൾപ്പെടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ALSO READ: കേരളത്തിലും എംപോക്സ്? ലക്ഷണങ്ങളുമായി മലപ്പുറത്ത് യുവാവ് ചികിത്സയിൽ


നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നിപയെ പ്രതിരോധിക്കാനായി രോഗം സ്ഥിരീകരിച്ച തിരുവാലി ഗ്രാമ പഞ്ചായത്തിലും, മലപ്പുറം ജില്ലയില്‍ പൊതുവായും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമ പഞ്ചായത്തിലെ 4, 5, 6, 7 എന്നീ വാർഡുകളിലും, മമ്പാട് ഗ്രാമ പഞ്ചായത്തിലെ 7ാം വാർഡിലുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.


കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഐസിഎംആർ സംഘത്തിന്‍റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തി രോഗവ്യാപനം തടയുന്നതിലും, നിയന്ത്രണ നടപടികളിലും, ചികിത്സയിലും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങള്‍ നടത്താനാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. നിപ ബാധിച്ച് മരിച്ച 24കാരൻ്റെ യാത്രാ വിവരങ്ങളും സമയവും അടങ്ങിയ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

SCROLL FOR NEXT