ഒഡീഷയിൽ നിന്നും മധ്യപ്രദേശിലേക്ക് ആംബുലൻസിൽ 138 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ഒഡീഷയിലെ കൊരാപത് സ്വദേശികളായ കിരൺ ഹന്താൽ (19), ബൽറാം ഗണപാത്ര (21) എന്നിവരെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്.
ബറൂഘട്ടിൽ നിർത്തിയിട്ടിരുന്ന ആംബുലൻസ് രഹസ്യ വിവരം ലഭിച്ചത് പ്രകാരം തെരച്ചിൽ നടത്തുകയും, കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു എന്നും റൂറൽ പൊലീസ് മേധാവി ഹിതിക വാസൽ പറഞ്ഞു. ചെറിയതും വലിയതുമായ പാക്കറ്റുകളിൽ ഉണ്ടായിരുന്ന 138 കിലോ സ്വർണത്തിന് 40 ലക്ഷത്തോളം വില വരുമെന്നും പൊലീസ് പറഞ്ഞു.
മൊഴിയെടുപ്പിൽ ഇൻഡോറിലും മറ്റു നഗരങ്ങളിലുമായി വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ആംബുലൻസ് കടത്തുന്നതിനായി ഉപയോഗിച്ച ആംബുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഹിതിക വാസൽ അറിയിച്ചു.