NEWSROOM

ബലിതര്‍പ്പണത്തിനിടെ കാല്‍വഴുതി കുളത്തില്‍ വീണു; വയോധികയുടെ രക്ഷകനായി ഒമ്പതാം ക്ലാസുകാരന്‍

പാലപ്പുറം വിഷ്ണുക്ഷേത്ര കുളത്തില്‍ ബലിതര്‍പ്പണം ചെയ്യുന്നതിനിടെയാണ് ശാന്തകുമാരി കാല്‍വഴുതി വീണത്.

Author : ന്യൂസ് ഡെസ്ക്

ബലിതര്‍പ്പണ ചടങ്ങുകള്‍ക്കിടെ ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന വയോധികക്ക് രക്ഷകനായി ഒമ്പതാം ക്ലാസുകാരന്‍. ഒറ്റപ്പാലത്തിന് സമീപം പാലപ്പുറം വിഷ്ണുക്ഷേത്ര കുളത്തില്‍ ബലിതര്‍പ്പണം ചെയ്യുന്നതിനിടെയാണ് പാലപ്പുറം സ്വദേശിയായ ശാന്തകുമാരി കാല്‍ വഴുതി വീണത്.

പായല്‍ നിറഞ്ഞ കുളത്തിന് ഒന്നര ഏക്കറിലധികം വിസ്തൃതിയുണ്ട്. നീന്തലറിയാത്ത ശാന്തകുമാരി രക്ഷപ്പെടാന്‍ കഴിയാതെ മുങ്ങി താഴ്ന്നു. ഈ സമയം കുളക്കരയില്‍ ഉണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരനായ പ്രജ്വല്‍ മറ്റൊന്നും നോക്കാതെ കുളത്തിലേക്ക് എടുത്ത് ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.

പാലപ്പുറം ലക്ഷ്മി നാരായണ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രജ്വല്‍. അധ്യാപികയുടെ അച്ഛന്‍ ബലിയിടാന്‍ എത്തിയപ്പോള്‍, വാഴയില വെട്ടിക്കൊടുക്കാന്‍ എത്തിയതായിരുന്നു പ്രജ്വല്‍. അഞ്ചാം വയസ്സില്‍ ഇതേ കുളത്തിലാണ് പ്രജ്വല്‍ നീന്തല്‍ പഠിച്ചത്.

ശാന്തകുമാരിയുടെ ജീവന്‍ രക്ഷിച്ച പ്രജ്വലിനെ ചേര്‍ത്തു പിടിക്കാനും അഭിനന്ദിക്കാനും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വീട്ടിലെത്തിയത്.

SCROLL FOR NEXT