ട്രെയിൻ യാത്രയ്ക്കിടെ പതിനാലു കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം. നിലമ്പൂരിൽ നിന്നും ഷൊർണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി ഉമ്മറാണ് ഷൊർണൂർ റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്.
ആൺകുട്ടി സുഹൃത്തിനൊപ്പം നിൽക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് പ്രതി ശൗചാലയത്തിലേക്ക് വിളിക്കുകയായിരുന്നു. ഇതിനെ എതിർത്ത കുട്ടി ബോഗിയുടെ മുൻവശത്തേക്ക് ഓടി രക്ഷപ്പെട്ടു. പേടിച്ച കുട്ടി ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിൽ നിന്നും എടുത്ത് ചാടി. ഉമ്മറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.