NEWSROOM

IPL 2025 | സൂര്യവംശിയുടെ ചരിത്ര അരങ്ങേറ്റം; IPL കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 14 വയസ്സുള്ള രാജസ്ഥാന്‍ ബാറ്റർ

ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന് പകരക്കാരനായാണ് സൂര്യവംശി ടീമിൽ ഇടംപിടിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ രാജസ്ഥാന്റെ മത്സരത്തിൽ ഇംപാക്റ്റ് പ്ലയറായാണ് സൂര്യവംശി അരങ്ങേറ്റം കുറിച്ചത്. 2025 മാർച്ച് 27നാണ് വൈഭവ് സൂര്യവംശിക്ക് 14 വയസ്സ് തികഞ്ഞത്. ഐപിഎല്ലിനേക്കാള്‍ പ്രായക്കുറവാണ് വൈഭവിന്. 2008 ലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. 2011 ലാണ് വൈഭവ് ജനിച്ചത്. പ്രീമിയർ ലീഗിനേക്കാള്‍ മൂന്ന് വയസ് ഇളപ്പക്കാരനാണ് താരം.

ഡൽഹി ക്യാപിറ്റൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന് പകരമാണ് സൂര്യവംശി ടീമിൽ ഇടംപിടിച്ചത്. ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ ലഖ്നൗ 20 ഓവറില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ സൂര്യവംശി രാജസ്ഥാനായി കളിക്കാന്‍ ഇറങ്ങുമെന്ന് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് സൂചിപ്പിച്ചിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് 1.1 കോടി രൂപ പ്രതിഫലമായി നൽകിയാണ് രാജസ്ഥാൻ വൈഭവിനെ ടീമിലെത്തിച്ചത്. 30 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനമാണ് വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് എത്തിച്ചത്. 2024 സീസണില്‍ ബറോഡയ്‌ക്കെതിരെ ബിഹാറിന് വേണ്ടി 42 പന്തില്‍ 71 നേടിയ വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അര്‍ധ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ചെന്നൈയില്‍ ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റില്‍ 58 പന്തില്‍ സെഞ്ചുറിയോടെ ഇന്ത്യന്‍ താരത്തന്‍റെ വേഗതയേറിയ സെഞ്ചുറിയും വൈഭവിന്‍റെ പേരിലാണ്. അണ്ടര്‍ 19 ഏഷ്യാകപ്പ് കളിച്ച താരം രണ്ട് അര്‍ധ സെഞ്ചറികളും നേടിയിട്ടുണ്ട്.

SCROLL FOR NEXT