boy 
NEWSROOM

പത്തനംതിട്ടയിൽ 15 കാരനെ കാണാനില്ല; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയിൽ 15 വയസുകാരനെ കാണാതായി. പത്തനംതിട്ട ആഴൂർ ബാലഭവൻ ആൻ്റണിയുടെ മകൻ നോയൽ ടോമിനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

SCROLL FOR NEXT