NEWSROOM

കണ്ണൂരിൽ 15 കാരിയെ കാണാതായി; അന്വേഷണം ഊർജിതം

ഇന്നലെ രാവിലെ എട്ടര മുതലാണ് കുട്ടിയെ കാണാതായത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ വീണ്ടും കുട്ടിയെ കാണാതായതായി പരാതി. 15 കാരിയായ പെൺകുട്ടിയെ കാണാനില്ലെന്നാണ് പരാതി. നടുവിൽ മണ്ഡളം സ്വദേശിനി അർച്ചനയെയാണ് കാണാതായത്. ഇന്നലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ കുടിയാന്മല പൊലീസിൽ പരാതി നൽകി.

ഇന്നലെ രാവിലെ എട്ടര മുതലാണ് കുട്ടിയെ കാണാതായത്. കാണാതാവുന്ന ദിവസം കറുത്ത പാൻ്റ്സും കറുത്ത ടീഷർട്ടുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരമറിയിക്കുക. 9497947321, 04602218240.

രാവിലെ മലപ്പുറം തിരുവാലി പത്തിരിയാലിൽ നിന്ന് രണ്ട് വിദ്യാർഥികളെ കാണാതായിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ, അഫ്നാൻ എന്നിവരെയാണ് കാണാതായത്. കുടുംബം എടവണ്ണ പൊലീസിൽ പരാതി നൽകി. പത്തിരിയാൽ പള്ളി ദർസിൽ നിന്ന് പഠിക്കുന്ന കുട്ടികളാണ് ഇവർ.

SCROLL FOR NEXT