NEWSROOM

16 കാരിയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം; കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിക്കെതിരെ കുടുംബം

തലസീമിയ മേജറെന്ന അസുഖ ബാധയെ തുടർന്ന് റമീസ‌ ആസ്റ്റർ മിംസിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

പെൺകുട്ടിയുടെ മരണ കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച്  കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. കാസർഗോഡ് പൊയിനാച്ചി സ്വദേശിനി റമീസ തസ്‌നീമി(16)ൻ്റെ മരണ കാരണം ചികിത്സാ പിഴവെന്നാണ് കുടുംബത്തിന്‍റെ പരാതി. 

തലസീമിയ മേജറെന്ന അസുഖ ബാധിതയെ തുടർന്ന് റമീസ‌ ആസ്റ്റർ മിംസിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ഒന്നര മാസം മുൻപ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ചികിത്സയ്‌ക്കായി 60 ലക്ഷത്തോളം രൂപ ആശുപത്രിയിൽ ചെലവായിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.


ശസ്ത്രക്രിയക്ക് ശേഷം കുട്ടിക്ക് വൈറസ് ബാധയുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. അതേസമയം കുടലിലെ അണുബാധ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ശസ്ത്രക്രിയക്ക് ശേഷമുള്ള പ്രശ്നങ്ങൾ ഡോക്ടർ വ്യക്തമാക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

SCROLL FOR NEXT