മലപ്പുറത്ത് ജൂനിയർ വിദ്യാർഥികളെ അക്രമിക്കാൻ പദ്ധതിയിട്ട 19 സീനിയർ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം മരവട്ടം ഗ്രേസ് വാലി കോളേജിലെ വിദ്യാർഥികളെയാണ് കോട്ടക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ALSO READ: കരുവന്നൂർ കള്ളപ്പണമിടപാട്: കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇ.ഡി
നോമ്പുതുറക്കുള്ള പണപ്പിരിവിലെ അഭിപ്രായ ഭിന്നതയാണ് സീനിയർ വിദ്യാർഥികളും രണ്ടാം വർഷ വിദ്യാർഥികളും തമ്മിലുള്ള തർക്കത്തിന് കാരണം. സംഭവത്തിൽ ഒരു കാറും നാലു ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.