നടാഷ ഡാനിഷ് 
NEWSROOM

രണ്ട് പേരെ വാഹനം ഇടിച്ചു കൊലപ്പെടുത്തി, പിന്നാലെ ക്യാമറയിൽ നോക്കി പുഞ്ചിരി; പാകിസ്ഥാനി യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ

പാകിസ്ഥനിലെ പ്രമുഖ വ്യവസായി ഡാനിഷ് ഇക്ബാലിന്റെ ഭാര്യ, നടാഷ ഡാനിഷ് ആണ് ആളുകളുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറ്റി രണ്ട് പേരെ കൊലപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനില്‍ രണ്ട് പേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ക്യാമറ നോക്കി ചിരിക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പാകിസ്ഥാനിലെ പ്രമുഖ വ്യവസായി ഡാനിഷ് ഇക്ബാലിന്റെ ഭാര്യയായ നടാഷ ഡാനിഷ് ആണ് ആളുകളുടെ ഇടയിലേക്ക് കാര്‍ ഇടിച്ച് കയറ്റി രണ്ട് പേരെ കൊലപ്പെടുത്തിയത്. ശേഷം അവര്‍ ക്യാമറ നോക്കി പുഞ്ചിരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.


 പാകിസ്ഥാനിലെ കർസാസ് റോഡിലാണ് സംഭവം നടന്നത്. കാർ ഓടിച്ചുകൊണ്ടുവന്ന യുവതി പാർക്കിംഗ് സ്ഥലത്തേക്ക് ഓടിച്ച് കയറ്റി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ അവിടെ നിന്നിരുന്ന പിതാവും മകളും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

അപകടത്തിന് ശേഷമുള്ള നടാഷയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. രോഷാകുലരായ ജനങ്ങൾക്കിടയിൽ ഒരു ചെറു പുഞ്ചിരിയോടെ ' എന്റെ അച്ഛൻ ആരാണെന്ന് നിങ്ങൾക്കറിയില്ല' എന്നാണ് ഇവർ പറയുന്നത്.

എന്നാൽ, അപകടത്തിന് ശേഷം നടാഷ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കി. നടാഷയുടെ മാനസികനില മോശമാണെന്നും അവർ ജിന്ന ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇത് തെറ്റാണെന്നും നടാഷയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും, ആരോഗ്യവതിയാണെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

SCROLL FOR NEXT