NEWSROOM

രണ്ടര വയസുകാരി കുഴൽക്കിണറിൽ വീണിട്ട് 17 മണിക്കൂറുകൾ: കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ

ബുധനാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

രാജസ്ഥാനിലെ ദൗസയിലെ ബാൻഡ്‌കുയി ടൗണിൽ രണ്ടര വയസുകാരി കുഴൽക്കിണറിൽ വീണു. കുഴിയിൽ 35 അടിയോളം താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 5 മണിയ്ക്ക് കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്.

മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. നിലവിൽ പൈപ്പ് വഴിയാണ് പെൺകുട്ടിക്ക് ഓക്സിജൻ നൽകുന്നത്.രക്ഷാപ്രവർത്തനത്തിന് എസ്ഡിആർഎഫും എൻഡിആർഎഫും സ്ഥലത്തെത്തിയിട്ടുണ്ട്.

വീടിന് സമീപത്തെ കൃഷിയിടത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് രണ്ടര വയസുകാരി നീരു കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ വീണത്. രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി മൂന്ന് ജെസിബികളുടെയും ഒരു ട്രാക്ടറിൻ്റെയും സഹായത്തോടെ ബോർവെല്ലിന് 15 അടി അകലെയായി കുഴിയെടുത്തു തുടങ്ങിയിട്ടുണ്ട്. അഡീഷണൽ ജില്ലാ കളക്ടർ സുമിത്ര പരീഖ്, ബസവ എസ്ഡിഎം രേഖ മീണ എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.


SCROLL FOR NEXT