NEWSROOM

കൊല്ലം മൺറോ തുരുത്തിൽ 21കാരൻ മുങ്ങി മരിച്ചു

സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെയായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്



കൊല്ലം മൺറോതുരുത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. ചവറ ഇടപ്പള്ളികോട്ട നൗഷാദ് നദീറ ദമ്പതികളുടെ മകൻ അജ്മൽ (21) ആണ് മരിച്ചത്. രണ്ട് സുഹൃത്തുക്കളോടൊപ്പം പുളിമൂട്ടിൽ പാലത്തിന് സമീപം കൊന്നേക്കടവിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം.

ALSO READ: അർജുൻ്റെ ലോറിയിൽ കളിപ്പാട്ടവും; ബാക്കിയായി നൊമ്പരക്കാഴ്ച

അപകടം നടന്ന് ഉടൻ തന്നെ സുഹൃത്തുക്കൾ വിവരം അഗ്നിരകക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തത്.

SCROLL FOR NEXT